'മനോഭാവം ഒട്ടും പോസിറ്റീവായിരുന്നില്ല, തോല്‍വിക്ക് കാരണം ഞങ്ങള്‍ തന്നെ'- തുറന്നു സമ്മതിച്ച് വാര്‍ണര്‍

'മനോഭാവം ഒട്ടും പോസിറ്റീവായിരുന്നില്ല, തോല്‍വിക്ക് കാരണം ഞങ്ങള്‍ തന്നെ'- തുറന്നു സമ്മതിച്ച് വാര്‍ണര്‍
'മനോഭാവം ഒട്ടും പോസിറ്റീവായിരുന്നില്ല, തോല്‍വിക്ക് കാരണം ഞങ്ങള്‍ തന്നെ'- തുറന്നു സമ്മതിച്ച് വാര്‍ണര്‍

അബുദാബി: അവസാന നിമിഷം വരെ പൊരുതിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സില്‍ അവസാനിച്ചു. 

ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച രീതിയില്‍ ബൗളര്‍മാരെ ഉപയോഗപ്പെടുത്തിയ ഹൈദരാബാദിന് നിര്‍ണായക പോരില്‍ പക്ഷേ കാലിടറുന്ന കാഴ്ചയായിരുന്നു. മികച്ച ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് ഒരുവേള വിജയ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്തിരുന്നു. 

തോല്‍വിക്ക് കാരണം തങ്ങളുടെ മനോഭാവം തന്നെയാണെന്ന് തുറന്നു സമ്മതിക്കുകയാണ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. 'മത്സരത്തില്‍ നിരവധി ക്യാച്ചുകള്‍ നിലത്തിട്ടത് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ കൈവിട്ടെങ്കിലും പിന്നീട് ബാറ്റിങിലും ബൗളിങിലും തിരിച്ചെത്താന്‍ ടീമിന് സാധിച്ചു. എന്നാല്‍ അത് വിജയിപ്പിക്കാന്‍ പാകത്തിലുള്ള മനോനില ടീമിന് ഇല്ലാതെ പോയത് തിരിച്ചടിയായി മാറി'. 

'മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകള്‍ക്കാണ് പലരും തുടക്കം മുതല്‍ സാധ്യത പറഞ്ഞിരുന്നത്. ഞങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ മികച്ച രീതിയിലാണ് ടീം കളിച്ചത്. അക്കാര്യത്തില്‍ അഭിമാനമുണ്ട്. നടരാജന്‍, റാഷിദ് ഖാന്‍, മനീഷ് പാണ്ഡെ തുടങ്ങിയവരൊക്കെ വളരെ പോസിറ്റീവായാണ് കളിച്ചത്'- വാര്‍ണര്‍ പറഞ്ഞു. പ്രധാന താരങ്ങള്‍ക്കേറ്റ പരിക്ക് ടീമിന്റെ മുന്നേറ്റത്തെ ബാധിച്ചുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com