ഡല്‍ഹി ആദ്യ കിരീടം തേടുമ്പോള്‍ വില്ലന്മാരായി മുന്‍ താരങ്ങള്‍; ഡികോക്കിനും ബോള്‍ട്ടിനും ദയയുണ്ടാവില്ല 

ആദ്യമായി കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുമ്പോള്‍ എതിര്‍നിരയില്‍ വെല്ലുവിളി ഉയര്‍ത്തി മുന്‍പില്‍ നില്‍ക്കുന്നത് തങ്ങളുടെ രണ്ട് മുന്‍ താരങ്ങള്‍
ഡല്‍ഹി ആദ്യ കിരീടം തേടുമ്പോള്‍ വില്ലന്മാരായി മുന്‍ താരങ്ങള്‍; ഡികോക്കിനും ബോള്‍ട്ടിനും ദയയുണ്ടാവില്ല 

ദുബായ്: ആദ്യമായി കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുമ്പോള്‍ എതിര്‍നിരയില്‍ വെല്ലുവിളി ഉയര്‍ത്തി മുന്‍പില്‍ നില്‍ക്കുന്നത് തങ്ങളുടെ രണ്ട് മുന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ ഡികോക്കും, ബൗളിങ്ങില്‍ ബോള്‍ട്ടും.

ഡികോക്ക് 

ഡല്‍ഹി ക്യാപിറ്റല്‍സിന് ഒപ്പം നാല് വര്‍ഷമാണ് ഡികോക്ക് കളിച്ചത്. വേര്‍പിരിഞ്ഞത് 2017ല്‍. പിന്നാലെ ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഡികോക്ക് ഒടുവില്‍ മുംബൈയിലേക്ക് എത്തി. പിന്നെ മുംബൈ കുടുംബം എന്ന ചിന്തയിലേക്ക് ഡികോക്ക് എത്തി. 

2019ല്‍ മുംബൈയുടെ ടോപ് സ്‌കോററായിരുന്നു ഡികോക്ക്. 529 റണ്‍സോടെ സീസണിലെ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത് നിന്നു. 2020ലും കാര്യങ്ങളില്‍ വലിയ മാറ്റമില്ല. സീസണില്‍ ഇതുവരെ 15 കളിയില്‍ നിന്ന് 483 റണ്‍സ് ആണ് ഡികോക്ക് നേടിയത്. ബാറ്റിങ് ശരാശരി 37.15. സ്‌ട്രൈക്ക്‌റേറ്റ് 140ന് മുകളിലും. 

ഡല്‍ഹിക്കെതിരെ ഈ സീസണില്‍ ആദ്യം മുംബൈ ഏറ്റുമുട്ടിയപ്പോള്‍ 36 പന്തില്‍ നിന്ന് 53 റണ്‍സ് ആണ് ഡികോക്ക് നേടിയത്. രണ്ടാമത് ഏറ്റുമുട്ടിയപ്പോള്‍ 28 പന്തില്‍ നിന്ന് 26 റണ്‍സ്. ക്വാളിഫയര്‍ 1ല്‍ മൂന്നാം വട്ടം ഏറ്റുമുട്ടിയപ്പോള്‍ 25 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് ഡികോക്ക് നേടിയത്. 

ട്രെന്റ് ബോള്‍ട്ട് 

2018ലും 2019ലും ഡല്‍ഹി നിരയിലായിരുന്നു ഇടംകയ്യന്‍ പേസര്‍ ബോള്‍ട്ട്. 2020 സീസണിന് മുന്‍പായി നടന്ന ലേലത്തില്‍ ബോള്‍ട്ടിനെ ഡല്‍ഹി മുംബൈക്ക് വിറ്റു. 2018ല്‍ ഡല്‍ഹിയുടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായിരുന്നു ബോള്‍ട്ട്. സീസണില്‍ അഞ്ചാം സ്ഥാനത്തും. തൊട്ടടുത്ത സീസണില്‍ 5 കളിയിലാണ് ഡല്‍ഹിക്ക് വേണ്ടി ബോള്‍ട്ട് കളിച്ചത്. 2020ല്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് ബോള്‍ട്ട്. 14 കളിയില്‍ നിന്ന് വീഴ്ത്തിയത്. 22 വിക്കറ്റ്. 

ഡല്‍ഹിക്കെതിരെ 2020ല്‍ ബോള്‍ട്ട്

ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ 36 റണ്‍സ് വഴങ്ങിയാണ് ബോള്‍ട്ട് ഒരു വിക്കറ്റ് വീഴ്ത്തിയത്. രണ്ടാമത്തെ കളിയില്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. ക്വാളിഫയറില്‍ 0-2 എന്ന നിലയില്‍ ഡല്‍ഹിയെ ബോള്‍ട്ട് തകര്‍ത്തിട്ടു. അവിടെ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ ബോള്‍ട്ട് മടങ്ങിയത് 2-1-9-2 എന്ന ഫിഗറുമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com