എന്തുകൊണ്ട് ഹര്‍ദിക് ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല? കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ 

'പന്തെറിയണമോ വേണ്ടയോ എന്ന തീരുമാനം ഹര്‍ദിക്കിന് വിട്ടു. എന്തൊക്കെ ചെയ്യാനാണ് താത്പര്യം എന്ന് ഹര്‍ദിക്കിനോട് ചോദിച്ചിരുന്നു'
എന്തുകൊണ്ട് ഹര്‍ദിക് ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല? കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ 

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ട് ആരാധകര്‍ പലപ്പോഴായി കണ്ടു. എന്നാല്‍ ഒരിക്കല്‍ പോലും ബൗളിങ് കാണാനായില്ല. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. 

മൂന്ന് നാല് മത്സരങ്ങള്‍ കൂടുമ്പോള്‍ ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പരിശോധിച്ചിരുന്നു. പന്തെറിയണമോ വേണ്ടയോ എന്ന തീരുമാനം ഹര്‍ദിക്കിന് വിട്ടു. എന്തൊക്കെ ചെയ്യാനാണ് താത്പര്യം എന്ന് ഹര്‍ദിക്കിനോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്ന വിധത്തിലാണ് ഹര്‍ദിക്കില്‍ നിന്ന് പ്രതികരണം വന്നത്, രോഹിത് പറയുന്നു. 

നല്ല ആരോഗ്യാവസ്ഥയിലായിരുന്നു എങ്കില്‍ ഹര്‍ദിക് പന്തെറിഞ്ഞേനെ. ബൗളിങ്ങിലും ഹര്‍ദിക്കിനെ ലഭിച്ചിരുന്നു എങ്കില്‍ അത് വലിയ കാര്യമാകുമായിരുന്നു എന്നും രോഹിത്ത് പറഞ്ഞു. 2019 ലോകകപ്പിന് പിന്നാലെ ഹര്‍ദിക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 

ഏറെ നാളായി അലയിട്ടിയിരുന്ന നടുവേദനയ്ക്ക് പരിഹാരം തേടിയാണ് ഹര്‍ദിക് ശസ്ത്രക്രിയക്ക് വിധേയനായത്. പിന്നാലെ മാസങ്ങളോളം ഹര്‍ദിക്കിന് കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതായി വന്നു. കോവിഡ് ഇടവേള കൂടി വന്നതോടെ ഐപിഎല്ലാണ് ഹര്‍ദിക്കിന്റെ മടങ്ങി വരവിന് വേദിയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com