'അവര്‍ക്ക് പിന്നാലെ വടിയുമായി ഓടുന്ന ക്യാപ്റ്റനല്ല ഞാന്‍'; നായകത്വത്തിലെ രഹസ്യം പറഞ്ഞ് രോഹിത് 

അഞ്ചാം കിരീടത്തോടെ നായകത്വത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പിലാണ് താനെന്ന് ഒരിക്കല്‍ കൂടി രോഹിത് ശര്‍മ തെളിയിച്ചു
'അവര്‍ക്ക് പിന്നാലെ വടിയുമായി ഓടുന്ന ക്യാപ്റ്റനല്ല ഞാന്‍'; നായകത്വത്തിലെ രഹസ്യം പറഞ്ഞ് രോഹിത് 

ദുബായ്: അഞ്ചാം കിരീടത്തോടെ നായകത്വത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പിലാണ് താനെന്ന് ഒരിക്കല്‍ കൂടി രോഹിത് ശര്‍മ തെളിയിച്ചു. ആ നായകത്വത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍, കളിക്കാര്‍ക്ക് പിന്നില്‍ വടിയുമായി ഓടുന്ന വ്യക്തിയല്ല താനെന്നാണ് രോഹിത്തിന്റെ മറുപടി. 

ആത്മവിശ്വാസം നല്‍കി മാത്രമേ അവരെ നമുക്ക് മുന്‍പോട്ട് കൊണ്ടുവരാനാവു. അവിടെ ശരിയായ ബാലന്‍സ് കണ്ടെത്തണം, കിരീട നേട്ടത്തിന് പിന്നാലെ രോഹിത് പറഞ്ഞു. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും ആവശ്യപ്പെടാനാവില്ല. ആദ്യ പന്ത് മുതല്‍ ഞങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ ഈ കിരീടത്തിന്റെ ക്രഡിറ്റ് അര്‍ഹിക്കുന്നു. പലപ്പോഴും അവരെ ശ്രദ്ധിക്കാതെ വിടുകയാണ് പതിവ്...

ഐപിഎല്‍ ആരംഭിക്കുന്നതിന് ഏറെ മുന്‍പേ തന്നെ ഞങ്ങള്‍ ജോലി ആരംഭിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ വന്ന വിടവുകള്‍ നികത്തിയെന്ന് ഉറപ്പ് വരുത്തി. സൂര്യകുമാര്‍ യാദവിന്റെ റണ്‍ഔട്ടില്‍ തനിക്ക് സങ്കടമുണ്ടെന്നും രോഹിത് പറഞ്ഞു. അതുപോലൊരു ഫോമില്‍ നില്‍ക്കുമ്പോള്‍, എന്റെ വിക്കറ്റ് ഞാന്‍ അവന് വേണ്ടി ത്യജിക്കണമായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം അവിശ്വസനീയമായ ഷോട്ടുകള്‍ സൂര്യയില്‍ നിന്ന് വന്നു...

നിര്‍ഭാഗ്യം കൊണ്ട് കാണികളുടെ സാന്നിധ്യത്തില്‍ കിരീടം ഉയര്‍ത്താനായില്ല. വാങ്കഡെയില്‍ കളിക്കുന്നത് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം അവിടേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു. ഫൈനലില്‍ 51 പന്തില്‍ നിന്ന് 68 റണ്‍സ് നേടി രോഹിത് മുംബൈയുടെ ചെയ്‌സിങ് എളുപ്പമാക്കി. 

ഐപിഎല്‍ എന്നും വിസ്മയിപ്പിക്കുന്നതാണെന്നാണ് കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്രതികരിച്ചത്. ഏറ്റവും ബുദ്ധിമുട്ടേറിയ ലീഗാണ് ഐപിഎല്‍. എന്റെ ടീം അംഗങ്ങളില്‍ അഭിമാനിക്കുന്നു. ഫൈനല്‍ വരെ എത്തുക എളുപ്പമല്ല. അടുത്ത വര്‍ഷം ഞങ്ങള്‍ കിരീടം ഉയര്‍ത്തും, ശ്രേയസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com