എതിരെ കളിച്ചതിലും, ഒപ്പം കളിച്ചതിലും മികച്ചവര്‍ സച്ചിനും ലാറയും; പ്രശംസയില്‍ മൂടി വോണ്‍

ഞങ്ങള്‍ മൂന്ന് പേരും വീണ്ടും കളിക്കളത്തില്‍ പോരിനിറങ്ങുന്നത് കാണണം എന്നുണ്ടോ എന്നും വോണ്‍ ക്രിക്കറ്റ് പ്രേമികളോട് ചോദിക്കുന്നു
എതിരെ കളിച്ചതിലും, ഒപ്പം കളിച്ചതിലും മികച്ചവര്‍ സച്ചിനും ലാറയും; പ്രശംസയില്‍ മൂടി വോണ്‍

ന്യൂഡല്‍ഹി: ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരെ പ്രശംസ കൊണ്ട് മൂടി ഷെയ്ന്‍ വോണ്‍. തനിക്കെതിരെ കളിച്ചിട്ടുള്ളതിലും, തനിക്കൊപ്പം കളിച്ചിട്ടുള്ളതിലും വെച്ച് ഏറ്റവും മികച്ച കളിക്കാരാണ് സച്ചിനും ലാറയുമെന്ന് വോണ്‍ പറഞ്ഞു. 

എന്റെ തലമുറയിലെ(1989-2013) ഏറ്റവും മികച്ച കളിക്കാരും ഇവരാണ്. ഞങ്ങള്‍ മൂന്ന് പേരും വീണ്ടും കളിക്കളത്തില്‍ പോരിനിറങ്ങുന്നത് കാണണം എന്നുണ്ടോ എന്നും വോണ്‍ ക്രിക്കറ്റ് പ്രേമികളോട് ചോദിക്കുന്നു. സച്ചിനും ലാറയ്ക്കും ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് വോണ്‍ എത്തിയത്. 

16ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സച്ചില്‍ 200 ടെസ്റ്റുകള്‍ കളിച്ച് 100 രാജ്യാന്തര സെഞ്ചുറികളോടെയാണ് കളിക്കളം വിട്ടത്. 463 ഏകദിനങ്ങളില്‍ നിന്ന് സച്ചിന്‍ 18,426 റണ്‍സ് നേടി. ഏകദിനത്തില്‍ കുറിച്ചത് 49 സെഞ്ചുറികള്‍. ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ 51 സെഞ്ചുറികളോടെ 15,921 റണ്‍സ് ആണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shane Warne (@shanewarne23) on

ടെസ്റ്റില്‍ 400 റണ്‍സ് തൊട്ട ലാറയുടെ ഇന്നിങ്‌സ് മറികടക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല. 131 ടെസ്റ്റും 299 ഏകദിനങ്ങളും കളിച്ച വിന്‍ഡിസിന്റെ ഇതിഹാസ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ 11,953 റണ്‍സ് ടെസ്റ്റിലും, 10,405 റണ്‍സ് ഏകദിനത്തിലും നേടി. 

എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ വോണ്‍ 145 ടെസ്റ്റാണ് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്. വീഴ്ത്തിയത് 708 വിക്കറ്റും. 194 ഏകദിനങ്ങളില്‍ നിന്ന് നേടിയത് 293 വിക്കറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com