'ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസം ജയിക്കും', കോഹ്‌ലിയുടെ അഭാവം ചൂണ്ടി മൈക്കല്‍ വോണ്‍

'ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ് ലി എടുത്ത ഇടവേള ശരിയായ തീരുമാനമാണ്'
'ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസം ജയിക്കും', കോഹ്‌ലിയുടെ അഭാവം ചൂണ്ടി മൈക്കല്‍ വോണ്‍

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസം ജയിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റ് മാത്രമാവും കോഹ്‌ലി കളിക്കുക. 

ഓസ്‌ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകള്‍ക്ക് കോഹ് ലി ഇല്ല. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ് ലി എടുത്ത ഇടവേള ശരിയായ തീരുമാനമാണ്. എന്നാല്‍ അതിനര്‍ഥം ഓസ്‌ട്രേലിയ അനായാസം പരമ്പര ജയിക്കാന്‍ പോവുന്നു എന്നാണ്...മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ഡിസംബര്‍ 17ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രാത്രി പകല്‍ ടെസ്റ്റാണ് ഇത്. ഒക്ടോബര്‍ 26ന് നടന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ആദ്യ ടെസ്റ്റിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം കോഹ് ലി അറിയിക്കുകയായിരുന്നു. 

കോഹ് ലിയുടെ അഭാവത്തില്‍ ഉപനായകന്‍ രഹാനെയാണ് നായക പദവിയിലേക്ക് എത്തേണ്ടത്. എന്നാല്‍ രോഹിത്തിനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. പരിക്കില്‍ നിന്ന് മുക്തനായി വരുന്ന രോഹിത്തിനെ വൈറ്റ് ബോള്‍ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ബിസിസിഐ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 

നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയ്ക്ക് മുന്‍പ് മൂന്ന് ഏകദിനവും ടി20യുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ടെസ്റ്റ് സീരീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളായതും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ ആവേശം കൂട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com