കോര്‍ട്ടില്‍ നിന്ന് സീരീസിലേക്ക് ചുവടുവെച്ച് സാനിയ മിര്‍സ, ടിബിയെ കുറിച്ച് ബോധവത്കരണം

എംടിവി നിഷേധ് എലോണ്‍ ടുഗദര്‍ എന്ന സീരീസിലാണ് സാനിയയും ഭാഗമാവുന്നത്
കോര്‍ട്ടില്‍ നിന്ന് സീരീസിലേക്ക് ചുവടുവെച്ച് സാനിയ മിര്‍സ, ടിബിയെ കുറിച്ച് ബോധവത്കരണം

ന്യൂഡല്‍ഹി: ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാറി സീരീസില്‍ ഒരുകൈ പരീക്ഷിക്കാന്‍ സാനിയ മിര്‍സ. ക്ഷയരോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുന്ന ഫിക്ഷന്‍ സീരിസുമായാണ് സാനിയ തന്റെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 

സാനിയ മിര്‍സ ആയിട്ട് തന്നെയാണ് സീരീസില്‍ സാനിയ പ്രത്യക്ഷപ്പെടുക. എംടിവി നിഷേധ് എലോണ്‍ ടുഗദര്‍ എന്ന സീരീസിലാണ് സാനിയയും ഭാഗമാവുന്നത്. രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ടിബി എന്ന് സാനിയ പറഞ്ഞു. 

ക്ഷയരോഗം ബാധിച്ചവരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ സീരീസ് ആളുകളിലേക്ക് അവബോധം എത്തിക്കുന്നതിനുള്ള ശരിയായ വഴിയാണെന്നും സാനിയ പറഞ്ഞു. 

കോവിഡ് കൂടി വന്നതോടെ ക്ഷയരോഗം മൂലമുള്ള പ്രതിസന്ധി രൂക്ഷമാവുന്നു. ടിബിയെ ഇല്ലാതാക്കുക എന്നത് വെല്ലുവിളിയായിരിക്കുന്ന സമയമാണ് ഇത്. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന വ്യക്തി എന്ന നിലയില്‍ സമൂഹത്തിന് ടിബിയോടുള്ള മനോഭാവം മാറ്റാന്‍ എനിക്ക് സാധിക്കുമെന്ന് കരുതുന്നതായും ഇന്ത്യന്‍ ടെന്നീസ് താരം പറഞ്ഞു. 

രണ്ട് ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് സീരീസ് പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ രണ്ട് പേരും നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ സംസാരിക്കും. സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാന്‍, അക്ഷയ് നല്‍വാദെ, അശ്വിന്‍ മുഷ്‌റാന്‍ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com