ക്രിസ്റ്റിയാനോ വീണ്ടും ഓള്‍ഡ് ട്രഫോര്‍ഡിലേക്ക്? മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഫര്‍ എന്ന് സൂചന 

കൂറ്റന്‍ പ്രതിഫലം നല്‍കേണ്ടി വരുന്നതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ ഒഴിവാക്കുന്ന കാര്യം യുവന്റ്‌സ് പരിഗണിക്കുന്നതായാണ് സൂചന
ക്രിസ്റ്റിയാനോ വീണ്ടും ഓള്‍ഡ് ട്രഫോര്‍ഡിലേക്ക്? മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഫര്‍ എന്ന് സൂചന 

ടൂറിന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബന്ധപ്പെടുത്തി വീണ്ടും അഭ്യൂഹങ്ങള്‍. ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് തിരികെ എത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് മുന്‍പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ ഓഫര്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കൂറ്റന്‍ പ്രതിഫലം നല്‍കേണ്ടി വരുന്നതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ ഒഴിവാക്കുന്ന കാര്യം യുവന്റ്‌സ് പരിഗണിക്കുന്നതായാണ് സൂചന. 2018ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീട പ്രതീക്ഷയോടെയാണ് ക്രിസ്റ്റിയാനോയെ യുവന്റ്‌സ് ടൂറിനില്‍ എത്തിച്ചത്. എന്നാല്‍ റയലില്‍ പുറത്തെടുത്ത നിലയിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് എത്താനായില്ല. 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ കൂടി സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയെ യുവന്റ്‌സ് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്. ഇത് ആദ്യമായല്ല ക്രിസ്റ്റിയാനോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

റയല്‍ വിടാനുള്ള താത്പര്യം ക്രിസ്റ്റ്യാനോ പ്രകടിപ്പിച്ചതിന് പിന്നാലെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി പോര്‍ച്ചുഗല്‍ താരത്തെ കൂട്ടിയിണക്കി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുവന്റ്‌സില്‍ നിലവില്‍ 31 മില്യണ്‍ യൂറോയാണ് പ്രതിവര്‍ഷം ക്രിസ്റ്റ്യാനോയുടെ വരുമാനം. 2022ലാണ് ഫ്രീ ട്രാന്‍സ്ഫറോടെ ക്രിസ്റ്റിയാനോയ്ക്ക് കരാര്‍ പ്രകാരം യുവന്റ്‌സ് വിടാനാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com