സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഡിവില്ലിയേഴ്‌സ് എന്ന് ഹര്‍ഭജന്‍; ഞെട്ടിക്കുന്നതായി ടോം മൂഡി 

'ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ നിന്ന് മാച്ച് വിന്നറായി സൂര്യ മാറി കഴിഞ്ഞു എന്നതില്‍ ഒരു സംശവും വേണ്ട'
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഡിവില്ലിയേഴ്‌സ് എന്ന് ഹര്‍ഭജന്‍; ഞെട്ടിക്കുന്നതായി ടോം മൂഡി 

മുംബൈ: ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ ഏറ്റവും കൂടുതല്‍ പ്രശംസ തേടി എത്തുന്നത് സൂര്യകുമാര്‍ യാദവിനെ തേടിയാണ്. ഇന്ത്യയുടെ എ ബി ഡി വില്ലിയേഴ്‌സ് ആണ് സൂര്യകുമാര്‍ എന്നാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പറയുന്നത്. 

ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ നിന്ന് മാച്ച് വിന്നറായി സൂര്യ മാറി കഴിഞ്ഞു എന്നതില്‍ ഒരു സംശവും വേണ്ട. മുംബൈ ബാറ്റിങ് നിരയുടെ ഉത്തരവാദിത്വം സൂര്യകുമാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 100ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ കളിക്കുന്നു എന്നത് മാത്രമല്ല, ആദ്യ പന്ത് മുതല്‍ തന്നെ അടിച്ച് കളിക്കാനാണ് സൂര്യ ശ്രമിക്കുന്നത്, ഹര്‍ഭജന്‍ പറഞ്ഞു. 

എല്ലാ ടൈപ്പ് ഷോട്ടും സൂര്യകുമാറിന്റെ പക്കലുണ്ട്. കവേഴ്‌സിന് മുകളിലൂടെ പറത്തുന്നു, സ്വീപ്പ് ഷോട്ടില്‍ മികവ് കാണിക്കുന്നു, സ്പിന്നിന് എതിരെ നന്നായി കളിക്കുന്നു, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ വിസ്മയിപ്പിക്കുന്ന വിധം കളിക്കുന്നു. ഇന്ത്യന്‍ എ ബി ഡി വില്ലിയേഴ്‌സ് ആണ് സൂര്യ...

ഇന്ത്യന്‍ ടീമിലേക്ക് സൂര്യയെ ഉള്‍പ്പെടുത്തണമായിരുന്നു. ഇപ്പോള്‍ സംഭവിച്ചില്ലെങ്കിലും അത് ദൂരെയല്ല. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. തന്റെ ബാറ്റിങ്ങിലൂടെ എല്ലാവരേയും തന്നിലേക്ക് ആകര്‍ശിക്കാന്‍ അവന് കഴിഞ്ഞതായും ഹര്‍ഭജന്‍ പറഞ്ഞു. 

ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് കളിച്ചിട്ടില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ കോച്ച് ടോം മൂഡി പറഞ്ഞിരുന്നു. ക്ലാസ് പ്ലേയറാണ് സൂര്യകുമാര്‍ എന്നും ടോം മൂഡി പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് എത്തിയിരുന്നു. സ്പിന്നിനെതിരെ നിലവില്‍ ലോകത്ത് ഏറ്റവും നന്നായി കളിക്കുന്നത് സൂര്യ ആണെന്നായിരുന്നു വോണിന്റെ വാക്കുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com