റെക്കോര്‍ഡ് തീര്‍ത്ത് കടല്‍ കടന്ന ഐപിഎല്‍; വ്യൂവര്‍ഷിപ്പില്‍ വലിയ കുതിപ്പ് 

13ാം ഐപിഎല്‍ സീസണ്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 28 ശതമാനം അധികം പ്രേക്ഷകരാണ് കണ്ടത്
റെക്കോര്‍ഡ് തീര്‍ത്ത് കടല്‍ കടന്ന ഐപിഎല്‍; വ്യൂവര്‍ഷിപ്പില്‍ വലിയ കുതിപ്പ് 

മുംബൈ: കോവിഡ് കാലത്ത് നടന്ന കുട്ടി ക്രിക്കറ്റ് പൂരത്തിന് റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ്. 13ാം ഐപിഎല്‍ സീസണ്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 28 ശതമാനം അധികം പ്രേക്ഷകരാണ് കണ്ടത്. 

കോവിഡ് സൃഷ്ടിച്ച പിരിമുറുക്കത്തിന് ഇടയില്‍ ആശ്വസമായിട്ടാണ് ഐപിഎല്‍ എത്തിയത്. അതിനാല്‍ തന്നെ കടല്‍ കടന്ന് പോയ ഐപിഎല്‍ കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. 

ലോകോത്തര നിലവാരത്തിലെ കളി ആരാധകരിലേക്ക് എത്തിക്കുകയാണ് എല്ലായ്‌പ്പോഴും ഐപിഎല്ലിന്റെ ലക്ഷ്യമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍മാരായി എത്തിയതോടെ ഫാന്റസി സ്‌പോര്‍ട്‌സിലൂടേയും ആരാധകരുടെ പങ്കാളിത്തം കൂട്ടാനായതായി ഐപിഎല്‍ ചെയര്‍മാന്‍ പറഞ്ഞു. 

കാണികളുടെ അസാന്നിധ്യത്തില്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ മാച്ച് കൗണ്‍ഡൗണ്‍, ഡ്രീം11 ചാമ്പ്യന്‍ ഫാന്‍സ് വാള്‍, വിര്‍ച്വല്‍ ഗസ്റ്റ് ബോക്‌സ് എന്നിവയിലൂടെ ആരാധകരുടെ പങ്കാളിത്തം ഡ്രീം 11 ഉറപ്പിച്ചത് ഹൃദയം തൊടുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എംഐ ലൈവ്, പല്‍താന്‍ പ്ലേ എന്നിവയുമായാണ് ആരാധകരുടെ പങ്കാളിത്തം ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സ് എത്തിയത്. സൂപ്പര്‍ റോയല്‍സ് എന്ന പേരിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ പരിപാടി. ഐപിഎല്ലിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടൂര്‍ണമെന്റ് ആണ് ഐപിഎല്‍ എന്നും, ഡ്രീം11 ഐപിഎല്ലിലും അത് തുടരാനായതില്‍ സന്തോഷമെന്നും ഡ്രീം11 ചീഫ് മാര്‍ക്കറ്റില്‍ ഓഫീസര്‍ വിക്രാന്ത് മുദലിയാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com