മെസിയുടെ വിജയ ഗോൾ തടുത്തിട്ട് വാർ; പാരാഗ്വേക്ക് എതിരെ സമനില

സൗത്ത് അമേരിക്ക ലോകകപ്പ് ക്വാളിഫയറിൽ സീസണിൽ ആദ്യത്തെ തവണയാണ് അർജന്റീനയ്ക്ക് പോയിന്റ് നഷ്ടപ്പെടുന്നത്.
മെസിയുടെ വിജയ ഗോൾ തടുത്തിട്ട് വാർ; പാരാഗ്വേക്ക് എതിരെ സമനില

വിജയം ഉറപ്പിച്ച് എത്തിയ മെസിയുടെ ഗോൾ തടുത്തിട്ട് വാർ. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന സമനിലയിൽ കുരുങ്ങി. പാരാഗ്വേക്കെതിരെ 1-1ന് കളി അവസാനിപ്പിച്ചാണ് മെസിക്കും കൂട്ടർക്കും തിരികെ കയറേണ്ടി വന്നത്.

ഗോളിലേക്ക് വഴിവെച്ച മുന്നേറ്റത്തിന് ഇടയിൽ പന്ത് വീണ്ടെടുക്കുന്നതിനിടയിൽ വന്ന ഫൗളാണ് മെസിയുടെ ഗോൾ നിഷേധിക്കാൻ ഇടയാക്കിയത്. ആദ്യ പകുതിയിൽ പാരാഗ്വേക്ക് വേണ്ടി റൊമേരോ വലകുലുക്കിയപ്പോൾ നികോളാസ് ഗോൺസാലസ് ആണ് അർജന്റീനയ്ക്കായി ഗോൾ വല ചലിപ്പിച്ചത്.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി മെസിയും കൂട്ടരും തുടരെ ആക്രമിച്ച് കളിച്ചു. ബോക്സിനുള്ളിലേക്ക് സെൽസോ നൽകിയ പാസാണ് രണ്ടാം പകുതിയിൽ മെസി വലയിലെത്തിച്ചത്. സൗത്ത് അമേരിക്ക ലോകകപ്പ് ക്വാളിഫയറിൽ സീസണിൽ ആദ്യത്തെ തവണയാണ് അർജന്റീനയ്ക്ക് പോയിന്റ് നഷ്ടപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com