ധോനിയും ഗാംഗുലിയും കൂടിച്ചേർന്നതാണ് രോഹിത്ത്, യാദവിനെ ഉപയോഗിച്ചതിലുണ്ട് ക്ലാസ്: ഇർഫാൻ പഠാൻ

ധോനിയേയും ഗാംഗുലിയേയും പോലെ തന്റെ ബൗളർമാരിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന നായകനാണ് രോഹിത് എന്നും പഠാൻ പറഞ്ഞു
ധോനിയും ഗാംഗുലിയും കൂടിച്ചേർന്നതാണ് രോഹിത്ത്, യാദവിനെ ഉപയോഗിച്ചതിലുണ്ട് ക്ലാസ്: ഇർഫാൻ പഠാൻ

മുംബൈ: ധോനി, ഗാംഗുലി എന്നിവരുടെ ക്യാപ്റ്റൻസി മികവ് കൂടിച്ചേർന്നതാണ്  രോഹിത് ശർമയുടെ നായകത്വമെന്ന് ഇർഫാൻ പഠാൻ. ധോനിയേയും ഗാംഗുലിയേയും പോലെ തന്റെ ബൗളർമാരിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന നായകനാണ് രോഹിത് എന്നും പഠാൻ പറഞ്ഞു. 

ഫൈനലിൽ ജയന്ത് യാദവിനെ ഉപയോഗിച്ച വിധത്തിൽ നിന്ന് രോഹിത്തിന്റെ ക്ലാസ് മനസിലാക്കാം. മറ്റൊരാളായിരുന്നു ക്യാപ്റ്റൻ എങ്കിൽ ആ സമയം ഒരു സീമറിനെയാവും പന്ത് ഏൽപ്പിക്കുക. എന്നാൽ രോഹിത്ത് തന്റെ തോന്നലിനൊപ്പം നിന്നു. എത്രമാത്രം വ്യക്തതയുള്ളതാണ് തന്റെ ചിന്തകൾ എന്നതാണ് രോഹിത്ത് ഇവിടെ കാണിച്ച് തരുന്നത്, പഠാൻ ചൂണ്ടിക്കാണിച്ചു.

സീസണിലെ ഒരു കളി അവസാനത്തോട് അടുക്കുന്ന സമയം. ഇവിടെ പതിനേഴാം ഓവറിൽ രോഹിത്ത് ബൂമ്രയെ കൊണ്ടുവന്നു. സാധാരണ പതിനെട്ടാം ഓവറിലാണ് കൊണ്ടുവരിക. ഈ മാറ്റം ആ കളി മുംബൈക്ക് അനുകൂലമാക്കി തിരിച്ചു. 

പൊള്ളാർഡിനെ രോഹിത് ഉപയോഗിച്ചത് നോക്കു. ആദ്യം ബൗളിങ്ങിൽ പൊള്ളാർഡിനെ രോഹിത് കൊണ്ടുവന്നിരുന്നില്ല. പിന്നെ വിക്കറ്റിൽ ഡബിൾ പേസ് വന്നതോടെയാണ് പൊള്ളാർഡിനെ ഉപയോഗിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com