ഇന്ത്യക്കെതിരെ ഓസീസിനെ സ്മിത്ത് നയിക്കുമോ? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മറുപടി

2018ലെ പന്ത് ചുരണ്ടലിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് സ്മിത്തിന് നായക സ്ഥാനത്ത് രണ്ട് വർഷത്തെ വിലക്ക് വന്നത്
ഇന്ത്യക്കെതിരെ ഓസീസിനെ സ്മിത്ത് നയിക്കുമോ? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മറുപടി

സിഡ്നി: ഇന്ത്യക്കെതിരായ പരമ്പരയിൽ സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന മുറവിളികൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മറുപടി. സ്മിത്തിനെ തിരികെ നായക സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സെലക്ഷൻ കമ്മറ്റി മീറ്റിങ്ങിൽ ചർച്ചയായില്ലെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ ട്രവർ ഹോൻസ് പറഞ്ഞു. 

2018ലെ പന്ത് ചുരണ്ടലിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് സ്മിത്തിന് നായക സ്ഥാനത്ത് രണ്ട് വർഷത്തെ വിലക്ക് വന്നത്. ആ വിലക്ക് കാലാവധി ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു. എന്നാൽ പെയ്നിനെ ടെസ്റ്റ് നായക സ്ഥാനത്ത് നിലനിർത്തുകയാണ് ഓസ്ട്രേലിയ. 

സ്മിത്ത് നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതായുള്ള അഭ്യൂഹങ്ങൾ തത്കാലത്തേക്ക് തള്ളാം. പെയ്നിനെ എഴുതി തള്ളാറായിട്ടില്ല. ഇന്ന് ചേർന്ന സെലക്ഷൻ കമ്മറ്റി നായക സ്ഥാനത്തേക്ക് സ്മിത്തിന്റെ പേര് പരിഗണിച്ചില്ല എന്നതിന് അർഥം ഇനി ഒരിക്കലും പരിഗണിക്കില്ല എന്നല്ല. പെയ്ൻ ഇതുവരെ നായക സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നും ഒഴിയുമ്പോൾ പരിഗണിക്കാം എന്നും ട്രവർ ഹോൻസ് പറഞ്ഞു. 

പാറ്റ് കമിൻസാണ് ഇന്ത്യക്കെതിരായ ടെസ്റ്റിൽ ഓസീസ് വൈസ് ക്യാപ്റ്റൻ. ഏകദിന, ടി20 ടീമുകളെ ആരോൺ ഫിഞ്ച് നയിക്കും. മൂന്ന് ഏകദിനങ്ങളും, മുന്ന് ടി20യും, നാല് ടെസ്റ്റുമാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com