വിദേശ താരങ്ങൾ നാലിൽ നിന്ന് അഞ്ചിലേക്ക്; ഐപിഎൽ ടീമുകൾ പത്താവുമ്പോൾ പുതിയ മാറ്റങ്ങൾ

അഹമ്മദാബാദ് ആസ്ഥാനമായി ടീം വരുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പത്താം ഐപിഎൽ ടീം ഉണ്ടാകും എന്നും അഭ്യൂങ്ങൾ ശക്തമാവുന്നു
വിദേശ താരങ്ങൾ നാലിൽ നിന്ന് അഞ്ചിലേക്ക്; ഐപിഎൽ ടീമുകൾ പത്താവുമ്പോൾ പുതിയ മാറ്റങ്ങൾ

ന്യൂഡൽഹി: പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാവുന്ന വിദേശ താരങ്ങളുടെ എണ്ണം നാലിൽ നിന്ന് അഞ്ചിലേക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ ബിസിസിഐ പരിഗണിക്കുന്നതായി സൂചന. ഐപിഎൽ ടീമുകളുടെ എണ്ണം അടുത്ത സീസണോടെ പത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ മാറ്റവും.

നിലവിൽ എട്ട് വിദേശ താരങ്ങളെയാണ് ഓരോ ഫ്രാഞ്ചൈസിക്കും ടീമിലെടുക്കാനാവുക. എന്നാൽ നാല് വിദേശ താരങ്ങൾ മാത്രം പ്ലേയിങ് ഇലവനിൽ എന്ന നിബന്ധന ക്വാളിറ്റി ടീമിനെ ഇറക്കുന്നതിന് തടസമാവുന്നതായി ഫ്രാഞ്ചൈസികൾ വാദിക്കുന്നു. ഐപിഎൽ ടീമുകളുടെ എണ്ണം പത്തിലേക്ക് എത്തുമ്പോൾ ക്വാളിറ്റി ഇന്ത്യൻ താരങ്ങളെ ലഭിക്കുക പ്രയാസമാകുമെന്ന വാദവും ഉയരുന്നു. 

നിലവിൽ ഓരോ ഫ്രാഞ്ചൈസിയിലും യോഗ്യരായിട്ടും കളിക്കാൻ സാധിക്കാതെ നിൽക്കുന്ന താരങ്ങളുണ്ട്. പ്ലേയിങ് ഇലവനിൽ നാല് വിദേശ താരങ്ങൾ എന്ന നിബന്ധനയെ തുടർന്നാണ് ഇത്. ഒരു വിദേശ താരത്തെ കൂടി ചേർക്കാൻ സാധിക്കുമ്പോൾ ടീം ബാലൻസ് കണ്ടെത്തുന്നതിനും പ്രയോജനപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു. 

ആദ്യം ഒരു പുതിയ ടീമിനെ കൂടി ഐപിഎല്ലിൽ ഉൾപ്പെടുത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അഹമ്മദാബാദ് ആസ്ഥാനമായി ടീം വരുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പത്താം ഐപിഎൽ ടീം ഉണ്ടാകും എന്നും അഭ്യൂങ്ങൾ ശക്തമാവുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com