തിരിച്ചുവരവിന്റെ സുഖം വേറെതന്നെയാണ്! ഗോൾഫ് മൈതാനത്ത് കപിൽ ദേവ്

ഏതാനും ആഴ്ച മുൻപാണ് ഇന്ത്യൻ മുൻ നായകനെ ആൻജിയോപ്ലാസ്റ്റിക്ക് വിനേയനാക്കിയത്
തിരിച്ചുവരവിന്റെ സുഖം വേറെതന്നെയാണ്! ഗോൾഫ് മൈതാനത്ത് കപിൽ ദേവ്

ന്യൂഡൽഹി: ആരാധകരെ ആശങ്കയിലാഴ്ത്തിയ ദിനങ്ങൾക്കൊടുവിൽ കളിക്കളത്തിൽ കപിൽദേവിന്റെ ചിരി. ഗോൾഫ് മൈതാനത്ത് പ്രത്യക്ഷപ്പെട്ടാണ് അദ്ധേഹം ആരാധകരെ സന്തോഷിപ്പിച്ചത്. 

ഏതാനും ആഴ്ച മുൻപാണ് ഇന്ത്യൻ മുൻ നായകനെ ആൻജിയോപ്ലാസ്റ്റിക്ക് വിനേയനാക്കിയത്. നെഞ്ചുവേദനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി കിടക്കയിൽ നിന്ന് ചിരി നിറച്ച ഫോട്ടോയുമായും കപിൽ ആരാധകർക്ക് മുൻപിലേക്ക് എത്തിയിരുന്നു. 

സുഹൃത്തുക്കൾക്കൊപ്പം ഗോൾഫ് കളിക്കുന്ന വീഢിയോയാണ് ഇപ്പോൾ അദ്ധേഹം പങ്കുവെക്കുന്നത്. ഈ മടങ്ങി വരവ് സന്തോഷം നൽകുന്നതായാണ് കപിൽ ദേവ് പറയുന്നു. ഗോൾഫ് കോഴ്സിലേക്കോ, ക്രിക്കറ്റ് ഗ്രൗണ്ടിലേക്കോ മടങ്ങി വരുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിന്റെ കൗതുകം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല, കപിൽ ദേവ് പറഞ്ഞു.

434 വിക്കറ്റോടെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് ആറ് വർഷത്തോളം തന്റെ പേരിൽ കൊണ്ടുനടന്ന താരമാണ് കപിൽ ദേവ്. ഒടുവിൽ വിൻഡിസിന്റെ കേർട്നി വാൾഷ് ആ റെക്കോർഡ് മറികടന്നു. 1978നും 1994നും ഇടയിൽ 131 ടെസ്റ്റും 235 ഏകദിനവുമാണ് അദ്ധേഹം കളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com