വാഴ്ത്തലുകളും താഴ്ത്തലുകളും കേൾക്കണ്ട; ആദ്യ ടെസ്റ്റിന് മുൻപ് ആപ്പുകൾ ഡിലീറ്റ് ചെയ്ത് പുകോവ്സ്കി

വാഴ്ത്തലുകളും താഴ്ത്തലുകളും കേൾക്കണ്ട; ആദ്യ ടെസ്റ്റിന് മുൻപ് ആപ്പുകൾ ഡിലീറ്റ് ചെയ്ത് പുകോവ്സ്കി

ഇപ്പോൾ തുടക്കം ​ഗംഭീരമാക്കാൻ ഒരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തെന്നാണ് ഓസ്ട്രേലിയയുടെ 22കാരൻ പറയുന്നത്

സിഡ്നി: ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടം പിടിച്ചതോടെ വാർത്തകളിൽ നിറയുകയായിരുന്നു യുവകാരം വിൽ പുകോവ്സ്കി. ഒരു വർഷം മുൻപ് അരങ്ങേറ്റം കുറിക്കാനുള്ള അവസരം മുൻപിലെത്തിയിട്ടും മാനസിക പ്രശ്നങ്ങൾ ചൂണ്ടി പുകോവ്സ്കി നിരസിച്ചിരുന്നു. ഇപ്പോൾ തുടക്കം ​ഗംഭീരമാക്കാൻ ഒരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തെന്നാണ് ഓസ്ട്രേലിയയുടെ 22കാരൻ പറയുന്നത്. 

മാധ്യമങ്ങൾ നൽകുന്ന ബിൽഡ് അപ്പുകളെ തുടർന്നാണ് ഈ തീരുമാനം. ഇപ്പോൾ എന്റെ നിയന്ത്രണത്തിലുള്ള കാര്യം എങ്ങനെ ഒരുങ്ങണം എന്നതാണ്. എന്റെ ബാറ്റിങ് ഇപ്പോൾ നല്ല പൊസിഷനിലാണ് നിൽക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്ന് ഞാൻ ഏറെ അകന്ന് നിൽക്കുകയാണ്. ആ ആപ്പ് ഇല്ലെങ്കിൽ അവർക്ക് നമ്മളെ ടാ​ഗ് ചെയ്യാൻ ഉൾപ്പെടെ പറ്റില്ലല്ലോ.അതുകൊണ്ട് അക്കാര്യം എളുപ്പം നടന്നു, പുകോവ്സ്കി പറയുന്നു. 

ഓപ്പണിങ് ബാറ്റ്സ്മാനാണ് പുകോവ്സ്കി. എന്നാൽ വാർണറും ബേൺസും ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് കൂടുതൽ സാധ്യത. ആദ്യ ടെസ്റ്റിൽ പുകോവ്സ്കിയെ ഇറക്കാനുള്ള ധൈര്യം ഓസ്ട്രേലിയ കാണിക്കുമോ എന്നും അറിയണം. മികച്ച ഫോമിലാണ് പുകോവ്സ്കി ഇപ്പോൾ. ഷെഫീൽഡ് ഷീൽഡിൽ രണ്ട് കളിയിൽ നിന്ന് രണ്ട് ഇരട്ട ശതകങ്ങളോടെ 495 റൺസ് ആണ് പുകോവ്സ്കി സ്കോർ ചെയ്തത്. മികച്ച ഫോമിലാണ് എന്നല്ല, അതി​ഗംഭീര ഫോമിലാണ് പുകോവ്സ്കി എന്നാണ് പറയേണ്ടത് എന്നാണ് സെലക്ഷൻ കമ്മറ്റി തലവൻ ട്രെവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ ബേൺസ്-വാർണർ സഖ്യത്തെ തന്നെ ഓപ്പണിങ്ങിൽ ഇറക്കുമെന്നാണ് പരിശീലകൻ ലാം​ഗർ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com