'ജീവിതത്തിൽ ഒരുപാട് ഷോർട്ട് ബോളുകൾ നേരിട്ടിട്ടുണ്ട്'; ഇന്ത്യൻ പേസർമാർക്ക് സ്മിത്തിന്റെ മുന്നറിയിപ്പ്

ഇന്ത്യൻ പേസർമാരും ഷോർട്ട് ബോളുകളിലൂടെ തന്നെയാവും തന്നെ ആക്രമിക്കാൻ ശ്രമിക്കുക എന്നാണ് സ്മിത്ത് പറയുന്നത്
'ജീവിതത്തിൽ ഒരുപാട് ഷോർട്ട് ബോളുകൾ നേരിട്ടിട്ടുണ്ട്'; ഇന്ത്യൻ പേസർമാർക്ക് സ്മിത്തിന്റെ മുന്നറിയിപ്പ്

സിഡ്നി: 2018-19ലെ ഓസ്ട്രേലിയൻ പര്യടനത്തിലായി ഇന്ത്യയുടെ മൂന്ന് പേസർമാർ നാല് ടെസ്റ്റുകളിൽ നിന്ന് പിഴുതത് 51 വിക്കറ്റാണ്. എട്ടിൽ ഏഴ് തവണയും ആതിഥേയരെ ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കി. എന്നാൽ ഈ വർഷം ഓസീസ് നിരയിൽ സ്മിത്തുണ്ട്. ഇന്ത്യൻ പേസർമാരും ഷോർട്ട് ബോളുകളിലൂടെ തന്നെയാവും തന്നെ ആക്രമിക്കാൻ ശ്രമിക്കുക എന്നാണ് സ്മിത്ത് പറയുന്നത്. 

2019-20ൽ ന്യൂസിലാൻഡ് ഓസ്ട്രേലിയയിലേക്ക് വന്നപ്പോൾ വാ​ഗ്നറാണ് ഷോർട്ട് ബോളുകളുമായി സ്മിത്തിനെ ഏറെ അലോസരപ്പെടുത്തിയത്. അന്ന് നാല് വട്ടം സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താൻ വാ​ഗ്നർക്ക് സാധിച്ചു. എന്നാൽ വാ​ഗ്നർ ചെയ്തത് പോലെ എനിക്ക് എതിരെ കളിക്കാനുള്ള മറ്റ് ടീമുകളുടെ പദ്ധതി പലപ്പോഴും ഫലം കണ്ടിട്ടില്ലെന്ന് സ്മിത്ത് പറയുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച്, അവർ എന്നെ പുറത്താക്കാൻ ശ്രമിക്കുന്നതിനെ പ്രതിരോധിച്ച് കളിക്കുകയാണ് ഞാൻ ചെയ്യുക. വാ​ഗ്നറിന്റെ കഴിവ് അതിശയിപ്പിക്കുന്നത്. സ്പീഡ് കൂട്ടിയും കുറച്ചും വാ​ഗ്നർ വരും...

എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഷോർട്ട് ബോളുകൾ നേരിട്ടിട്ടുണ്ട്. അത് എനിക്ക് കൂടുതൽ സ്ട്രെസ് നൽകിയിട്ടില്ല. നമുക്ക് കാത്തിരുന്ന് കാണാം എന്നും സ്മിത്ത് പറഞ്ഞു. ന്യൂസിലാൻഡ് പേസർ വാ​ഗ്നർക്ക് മുൻപിൽ വാർണർ, സ്മിത്ത്, ലാബുഷെയ്ൻ എന്നിവർ മുട്ടുമടക്കിയിരുന്നു. ബൂമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നീ പേസർമാരുമായാണ് ഇന്ത്യ വീണ്ടും ഓസീസ് മണ്ണിൽ എത്തിയിരിക്കുന്നത്. ഡിസംബർ 17ന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com