'സച്ചിന് അടുത്ത് ഇരിക്കാൻ ഞാൻ വിസമ്മതിച്ചു', ഡ്രസിങ് റൂമിലെ ആദ്യ നിമിഷങ്ങളെ കുറിച്ച് യുവരാജ് സിങ് 

ഡ്രസിങ് റൂമിൽ ആദ്യമായി എത്തിയപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളാണ് നെറ്റ്ഫ്ളിക്സിലെ സ്റ്റോറീസ് ബിഹൈൻഡ് ദി സ്റ്റോറിയിൽ യുവി പങ്കുവെക്കുന്നത്
'സച്ചിന് അടുത്ത് ഇരിക്കാൻ ഞാൻ വിസമ്മതിച്ചു', ഡ്രസിങ് റൂമിലെ ആദ്യ നിമിഷങ്ങളെ കുറിച്ച് യുവരാജ് സിങ് 

മുംബൈ: കളിക്കളത്തിന് അകത്തും പുറത്തും സുഹൃത്തുക്കളെ പോലെയായിരുന്നു സച്ചിനും യുവരാജ് സിങ്ങും. എന്നാൽ ഡ്രസിങ് റൂമിലേക്ക് ആദ്യമായി എത്തിയപ്പോൾ സച്ചിൻ അടുത്തിരിക്കാൻ താൻ വിസമ്മതിച്ചതായാണ് യുവരാജ് സിങ് പറയുന്നത്. ഡ്രസിങ് റൂമിൽ ആദ്യമായി എത്തിയപ്പോഴുണ്ടായ രസകരമായ നിമിഷങ്ങളാണ് നെറ്റ്ഫ്ളിക്സിലെ സ്റ്റോറീസ് ബിഹൈൻഡ് ദി സ്റ്റോറിയിൽ യുവി പങ്കുവെക്കുന്നത്.

കൈഫിന്റെ നയകത്വത്തിന് കീഴിൽ അണ്ടർ 19 ലോക കിരീടം നേടിയതിന് പിന്നാലെയാണ് യുവരാജ് സിങ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. കുട്ടിക്കാലം മുതലുള്ള എന്റെ ഹീറോയെ മുൻപിൽ കണ്ട നിമിഷമായിരുന്നു. ഞാൻ സ്വർ​ഗത്തിൽ എത്തിയിരുന്നു. ക്യാംപ് ആരംഭിക്കുന്നതിന് മുൻപ് ഞാൻ ഡ്രസിങ് റൂമിലെത്തി. ഒരു സീറ്റ് മാത്രമാണ് അവിടെ ഒഴിഞ്ഞ് കണ്ടത്. അത് സച്ചിന്റെ അടുത്താണ്. അത് കണ്ട് ഞാൻ മാനേജറോട് പറഞ്ഞു, എൻിക്ക് അവിടെ ഇരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല...

അദ്ദേഹം നിന്റെ സഹതാരമാവാൻ പോവുകയാണ്, അദ്ദേഹത്തോട് സംസാരിക്കണം എന്ന് മാനേജർ പറഞ്ഞു. പതിയെ നടന്ന് ഞാൻ സച്ചിന്റെ അടുത്തേക്ക് എത്തി. സച്ചിനെ അടിമുടി നോക്കിക്കൊണ്ട് ഞാൻ മനസിൽ പറഞ്ഞു, ഇത് അദ്ദേഹം തന്നെയാണ്...യുവി പറയുന്നു. തന്റെ ക്രിക്കറ്റ് കിറ്റിൽ സച്ചിന്റെ ഫോട്ടോ സച്ചിൻ കണ്ടതിനെ കുറിച്ചും യുവി പറഞ്ഞു. എന്റെ കിറ്റിലെ ഫോട്ടോയിലേക്ക് സച്ചിൻ നോക്കി. നല്ല ഫോട്ടോ, ഏത് ബാറ്റ്സ്മാൻ ആണ് അത് എന്നായിരുന്നു സച്ചിന്റെ ചോദ്യം. പിന്നെ എന്നോട് സച്ചിൻ കുറേ സംസാരിച്ചു. എനിക്ക് കംഫേർട്ട് നൽകാൻ വേണ്ടിയായിരുന്നു അതെന്ന് തോന്നി, യുവി പറഞ്ഞു. 

2012 വരെ ഇന്ത്യക്ക് വേണ്ടി ഒരുമിച്ച് സച്ചിനും യുവിയും കളിച്ചു. സച്ചിൻ, ​ഗാം​ഗുലി, ​ദ്രാവിഡ് എന്നിവർ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായി നിൽക്കുന്ന സമയമാണ് യുവരാജ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. 2000ൽ ഐസിസി നോക്കൗട്ട് ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയാണ് യുവി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com