ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് കോവിഡ്; സ്ഥിരീകരിച്ച് ഈജിപ്ത് എഫ്എ

സലയ്ക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും, ഹോട്ടൽ മുറിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഈജിപ്ത്യൻ എഫ്എ വ്യക്തമാക്കി
ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് കോവിഡ്; സ്ഥിരീകരിച്ച് ഈജിപ്ത് എഫ്എ


കെയ്റോ: ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് കോവിഡ്. ഈജിപ്ത് ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സലയ്ക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും, ഹോട്ടൽ മുറിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഈജിപ്ത്യൻ എഫ്എ വ്യക്തമാക്കി. 

ശനിയാഴ്ച ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ക്വാളിഫയറിൽ ടോ​ഗോയ്ക്കെതിരെ കളിക്കേണ്ടതായിരുന്നു സല. സലയുമായി സമ്പർക്കമുള്ളവരോട് ക്വാറന്റൈനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈജിപ്ത് ടീമിലെ മറ്റേതെങ്കിലും കളിക്കാർ ക്വാറന്റൈനിൽ പോവേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അസോസിയേഷൻ പങ്കുവെച്ചിട്ടില്ല. 

സലയ്ക്ക് കോവിഡ് പോസിറ്റീവായത് ലിവർപൂളിന് വീണ്ടും തിരിച്ചടിയാവുന്നു. സെന്റർ ബാക്ക് വാൻഡൈക്ക്, ജോ ​ഗോമസ് എന്നിവരുടെ പരിക്ക് വലയ്ക്കുന്നതിന് ഇടയിലാണ് സലയേയും ഏതാനും മത്സരങ്ങളിൽ നഷ്ടമാവുന്നത്. ഫാബിനോ, അർനോൾഡ് എന്നിവരുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതല്ല എന്നതാണ് ഇവിടെ ലിവർപൂളിന് ആശ്വസിക്കാൻ വക നൽകുന്നത്. 

പ്രീമിയർ ലീ​ഗിൽ ലെയ്സ്റ്റർ സിറ്റിയാണ് ഇനി ലിവർപൂളിന്റെ മുൻപിലേക്ക് എത്തുന്നത്.മനേ, ഫിർമിനോ, പുതിയ താരം ജോറ്റ എന്നിവരെയാവും ക്ലോപ്പ് മുന്നേറ്റ നിരയിൽ ഇറക്കുക. ഈ സീസണിൽ എട്ട് ​ഗോളുകളാണ് ഇതുവരെ സലയിൽ നിന്ന് വന്നത്. സലയുടെ അഭാവം ലിവർപൂളിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com