കളി അവസാനിപ്പിക്കുക മൂന്ന് ഫോർമാറ്റിലും ഇതിഹാസ താരമായി; ഇന്ത്യൻ പേസറുടെ ഭാവി പ്രവചിച്ച് ​ഗില്ലെസ്പി

ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളതെന്നും ​ഗില്ലെസ്പി ചൂണ്ടിക്കാണിക്കുന്നു
കളി അവസാനിപ്പിക്കുക മൂന്ന് ഫോർമാറ്റിലും ഇതിഹാസ താരമായി; ഇന്ത്യൻ പേസറുടെ ഭാവി പ്രവചിച്ച് ​ഗില്ലെസ്പി

സിഡ്നി: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയെ പ്രശംസ കൊണ്ട് മൂടി ഓസീസ് മുൻ ഫാസ്റ്റ് ബൗളർ ​ഗില്ലെസ്പി. മൂന്ന് ഫോർമാറ്റിലും ഇതിഹാസ താരമായിട്ടാവും ബൂമ്ര കളി അവസാനിപ്പിക്കുക എന്ന് ​ഗില്ലെസ്പി പറഞ്ഞു. ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളതെന്നും ​ഗില്ലെസ്പി ചൂണ്ടിക്കാണിക്കുന്നു. 

ഫാസ്റ്റ് ബൗളിങ്ങിൽ അവരെല്ലാം അവരുടേതായ ശൈലി കൊണ്ടുവന്നു. ഏറെ നാൾക്ക് ഇടയിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതിൽ വെച്ച് മികച്ച പേസ് നിരയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. ഇവർക്ക് മുൻപ് വന്നവരോട് എല്ലാ ആദരവും നിലനിർത്തി കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. കരിയർ ഫിനിഷ് ചെയ്യുമ്പോഴേക്കും ബൂമ്ര സൂപ്പർ സ്റ്റാർ ആയിട്ടുണ്ടാവും. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായിട്ടാവും ബൂമ്ര പടിയിറങ്ങുക, അതിൽ ഒരു സംശയവുമില്ല, ​ഗില്ലെസ്പി പറഞ്ഞു.

മുഹമ്മദ് ഷമിയും വലിയ മികവ് കാണിക്കുന്നു. സാഹചര്യങ്ങളോട് എത്രമാത്രം ഇണങ്ങാനാവുന്ന കളിക്കാരനാണ് താനെന്ന് ഇഷാന്ത് ശർമ കാണിച്ച് തരുന്നു. ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടും അതിൽ നിന്നെല്ലാം തിരിച്ചു വരാൻ ഇഷാന്തിന് സാധിക്കുന്നു. സ്വയം കൂടുതൽ കൂടുതൽ മെച്ചപ്പെടാനാണ് ഇഷാന്തിന്റെ ശ്രമം. സ്വയം കണ്ടെത്തി കൂടുതൽ മികവിലേക്ക് എത്താനുള്ള ഇഷാന്തിന്റെ ശ്രമത്തിൽ ഇന്ത്യ അഭിമാനിക്കണം. ഇവർക്ക് പുറമെ ഭുവിയും, ഉമേഷ് യാദവും ഇന്ത്യക്കുണ്ടെന്നും ​ഗില്ലെസ്പി ചൂണ്ടിക്കാണിക്കുന്നു. 

പണ്ടത്തേയും ഇന്നത്തേയും ഇന്ത്യയുടെ പേസ് നിരയെ താരതമ്യം ചെയ്യുക പ്രയാസമാണ്. എന്നാൽ ഇന്നത്തേത് പോലെ ഡെപ്ത് ഉള്ള പേസ് നിരയായിരുന്നു ഇന്ത്യക്ക് അന്നുണ്ടായിരുന്നത് എന്ന് കരുതുന്നില്ല. എത്ര മനോഹരമായാണ് ജവ​ഗൽ ശ്രീനാഥ് ബൗൾ ചെയ്തത്. എന്നെ ഏതാനും തവണ പുറത്താക്കിയിട്ടുണ്ട്. സഹീർ ഖാനും മികച്ചു നിന്നു. ഇന്ത്യൻ സീം ആക്രമണ നിരയിലേക്ക് വ്യത്യസ്തത കൊണ്ടുവന്നവരാണ് ഇവരെന്നും ​ഗില്ലെസ്പി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com