ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഹോട്ടലിന് അരികെ വിമാനം തകർന്നു വീണു; സംഭവം മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ

സിഡ്നി ഒളിംപിക് പാർക്കിലാണ് ഇന്ത്യൻ കളിക്കർ ക്വാറന്റൈനിൽ കഴിയുന്നത്. ഇവിടെ നിന്നും 30 കിമീ അകലെയായാണ് അപകടമുണ്ടായത്
ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഹോട്ടലിന് അരികെ വിമാനം തകർന്നു വീണു; സംഭവം മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ

സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വിമാനം തകർന്നു വീണു. ചെറു യാത്രാ വിമാനമാണ് ​ഗ്രൗണ്ടിൽ തകർന്നു വീണത്. സിഡ്നി ഒളിംപിക് പാർക്കിലാണ് ഇന്ത്യൻ കളിക്കർ ക്വാറന്റൈനിൽ കഴിയുന്നത്. ഇവിടെ നിന്നും 30 കിമീ അകലെയായാണ് അപകടമുണ്ടായത്. 

പ്രാദേശിക സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഫ്ളൈയിങ് സ്കൂളിന്റെ വിമാനമാണ് എഞ്ചിൻ നിലച്ചതിനെ തുടർന്ന് ​ഗ്രൗണ്ടിലേക്ക് തകർന്നു വീണത്. ഈ സമയം ​ഗ്രൗണ്ടിൽ പ്രാദേശിക ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. കളിക്കാരുടെ വിശ്രമ സ്ഥലത്തിനോട് ചേർന്നാണ് വിമാനം തകർന്നു വീണത്. പന്ത്രണ്ടോളം പേർ ഈ സമയം വിശ്രമ സ്ഥലത്ത് ഉണ്ടായിരുന്നു.

​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്നവർ വിമാനം വരുന്നത് കണ്ട് ഓടി രക്ഷപെട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഫ്ളൈയിങ് വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ത്യൻ സംഘം ക്വാറന്റൈനിന് ഒപ്പം പരിശീലനവും ആരംഭിച്ചിരുന്നു. ടീമിലെ എല്ലാ താരങ്ങളുടേയും കോവിഡ് ഫലം നെ​ഗറ്റീവ് ആയതോടെയാണ് ഇന്ത്യൻ സംഘം ശനിയാഴ്ച പരിശീലനത്തിന് ഇറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com