'ലാല ഐ ആം സോറി'- നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചു; കൈകള്‍ കൂപ്പി ക്ഷമപാണം നടത്തി ബൗളര്‍ (വീഡിയോ)

'ലാല ഐ ആം സോറി'- നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചു; കൈകള്‍ കൂപ്പി ക്ഷമപാണം നടത്തി ബൗളര്‍ (വീഡിയോ)
'ലാല ഐ ആം സോറി'- നേരിട്ട ആദ്യ പന്തില്‍ തന്നെ അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചു; കൈകള്‍ കൂപ്പി ക്ഷമപാണം നടത്തി ബൗളര്‍ (വീഡിയോ)

കറാച്ചി: ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ ബൗളര്‍മാര്‍ ആഘോഷം നടത്താറുണ്ട്. എന്നാല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ഔട്ടായ ബാറ്റ്‌സ്മാനോട് സോറി പറയുന്നത് അപൂര്‍വമാണ്. അതും നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ബാറ്റ്‌സ്മാനോട്. 

അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം നടന്നു. ബൗളര്‍ ഗോള്‍ഡന്‍ ഡക്കില്‍ മടക്കിയത് ചില്ലറക്കാരനെ അല്ല. മുന്‍ പാകിസ്ഥാന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹീദ് അഫ്രീദിയെയാണ്. സോറി പറഞ്ഞ ബൗളര്‍ ഹാരിസ് റൗഫും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 പോരാട്ടത്തിനിടെയാണ് കൗതുകം നിറച്ച രംഗങ്ങള്‍ അരങ്ങേറിയത്. 

ബൗളര്‍ കൈകൂപ്പി സോറി പറയുന്നതിന്റെ വീഡിയോ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. 'ലാല ഐ ആം സോറി'-  എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ക്രിക്കറ്റ്് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. 

ലാഹോര്‍ ക്വാലന്‍ഡാര്‍സും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള രണ്ടാം എലിമിനേറ്റര്‍ പോരാട്ടത്തിനിടെയാണ് സംഭവം. 183 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി 14ാം ഓവറിലാണ് അഫ്രീദി ബാറ്റ് ചെയ്യാനെത്തിയത്. ഈ സമയത്ത് ബൗള്‍ ചെയ്തുകൊണ്ടിരുന്നത് ഹാരിസ് റൗഫ് ആയിരുന്നു. ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള ബിഗ് ഹിറ്ററായ അഫ്രീദിയുടെ സാന്നിധ്യം മുള്‍ട്ടാന്‍സിന് ഏറ്റവും കൂടുതല്‍ വേണ്ട സമയത്താണ് കൃത്യമായി അദ്ദേഹം ക്രീസിലെത്തിയത്. 

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഓവറിലെ അഞ്ചാം പന്ത് നേരിടാനായി ബാറ്റിങ് ക്രീസില്‍ എത്തിയ മുന്‍ പാക് നായകനെതിരെ സുന്ദരന്‍ ഇന്‍സ്വിങറാണ് ഹാരിസ് പ്രയോഗിച്ചത്. താരത്തിന്റെ സ്വിങ് ബൗളിങിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ അഫ്രീദി പരാജയപ്പെട്ടു. ഫലം, നേരിട്ട ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി അഫ്രീദി കൂടാരം കയറി. ഉജ്ജ്വലമായി പന്തെറിഞ്ഞ ഹാരിസ് അഫ്രീദിയുടെ കുറ്റി തെറിപ്പിച്ചാണ് പുറത്തേക്കുള്ള വഴി കാണിച്ചത്. 

ഇതിന് പിന്നാലെയാണ് ഹാരിസ് അഫ്രീദിക്ക് നേരെ നോക്കി കൈകള്‍ കൂപ്പിയത്. അഫ്രീദി വളരെ മുതിര്‍ന്ന താരമാണ്. അതുകൊണ്ടാണ് വിക്കറ്റ് നേടിയ ശേഷം അത്തരത്തില്‍ കൈകള്‍ക്കൂപ്പി കാണിച്ചത്. സംഭവത്തെക്കുറിച്ച് ഹാരിസ് പിന്നീട് പ്രതികരിച്ചു. 

മത്സരത്തില്‍ ക്വാന്‍ഡാര്‍സ് 25 റണ്‍സിന് വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ കറാച്ചി കിങ്‌സാണ് അവരുടെ എതിരാളികള്‍. ഹാരിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com