കളിച്ചുകൊണ്ടിരിക്കേ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു, ദേശീയ ക്രിക്കറ്റ് താരത്തില്‍ നിന്ന് ഫുഡ് ഡെലിവറി ബോയ്; ജീവിക്കാന്‍ പുതിയ വേഷം കെട്ടേണ്ടി വന്ന 27കാരന്റെ അനുഭവ കഥ

രണ്ടാം നിരയിലുള്ള രാജ്യങ്ങളെ എങ്ങനെ കോവിഡ് ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഈ താരത്തിന്റെ ജീവിതാനുഭവം
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം ഏല്‍ക്കാത്ത മേഖലകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. സാമ്പത്തിക, സാമൂഹിക, അടക്കം എല്ലാ രംഗങ്ങളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് ജീവിതം തകിടം മറിച്ച നിരവധിയാളുകളുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. 

ക്രിക്കറ്റില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളായ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ സജീവമാകുകയാണ്. എന്നാല്‍ രണ്ടാം നിരയിലുള്ള രാജ്യങ്ങളെ എങ്ങനെ കോവിഡ് ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഈ താരത്തിന്റെ ജീവിതാനുഭവം. നെതര്‍ലന്‍ഡ്‌സ് ദേശീയ താരമായ പോള്‍ വാന്‍ മീക്കറെന്റെ ജീവിതം പെട്ടെന്നാണ് കീഴ്‌മേല്‍ മറിഞ്ഞത്. കോവിഡിനെ തുടര്‍ന്ന് ജീവിക്കാനായി ഫുഡ് ഡെലിവറി ബോയ് ആയാണ് പോള്‍ വാന്‍ വേഷം കെട്ടിയത്. 

കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ 2020 ടി20 വേള്‍ഡ് കപ്പ് ഞായറാഴ്ചയാണ് അവസാനിക്കേണ്ടതാണ്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം പോള്‍ വാന്‍ പങ്കുവെച്ചു. 27 വയസുകാരനായ പോള്‍ വാന്‍ ദേശീയ ടീമിന്റെ മികച്ച ബൗളറാണ്. സിംബാബ്‌വെയ്‌ക്കെതിരെ 2019ലാണ് അവസാനമായി കളിച്ചത്. നിലവില്‍ യൂബര്‍ ഈറ്റ്‌സിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ജീവിതം ഒറ്റയടിക്കാണ് മാറിമറിഞ്ഞതെന്ന് ചിരിച്ച് കൊണ്ട് പോള്‍ വാന്‍ പറയുന്നു. നെതര്‍ലന്‍ഡ്‌സില്‍ നാലുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com