സുവാരസിന് കോവിഡ്; ബ്രസീലിനെതിരെ കളിക്കില്ല; ഉറുഗ്വെയ്ക്ക് കനത്ത തിരിച്ചടി

സുവാരസിന് കോവിഡ്; ബ്രസീലിനെതിരെ കളിക്കില്ല; ഉറുഗ്വെയ്ക്ക് കനത്ത തിരിച്ചടി
സുവാരസിന് കോവിഡ്; ബ്രസീലിനെതിരെ കളിക്കില്ല; ഉറുഗ്വെയ്ക്ക് കനത്ത തിരിച്ചടി

മൊണ്ടേവിഡിയോ: ഉറുഗ്വെയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ താരം ലൂയീസ് സുവാരസിന് കോവിഡ് സ്ഥിരീകരിച്ചു. ഉറുഗ്വെ ഫുട്‌ബോള്‍ ഫെഡറേഷനാണ് സുവരാസടക്കമുള്ള ചില താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. സുവാരസിന് പുറമെ റോഡ്രിഗോ മൗനോസ്, ഓഫീഷ്യല്‍ മത്യാസ് ഫറല്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

പരിശോധനാ ഫലം പോസിറ്റീവായതോടെ നാളെ നടക്കാനിരിക്കുന്ന ബ്രസീലുമായുള്ള ഉറുഗ്വെയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സുവരാസ് കളിക്കില്ല. ഇതിനൊപ്പം ലാ ലിഗയില്‍ തന്റെ മുന്‍ ടീമായ ബാഴ്‌സലോണയ്‌ക്കെതിരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോരാട്ടവും സുവരാസിന് നഷ്ടമാകും. 

സുവാരസ് ആരോഗ്യവാനായി തന്നെ ഇരിക്കുന്നതായി ഫെഡറേഷന്‍ അറിയിച്ചു. 2001ന് ശേഷം ഇതുവരെയായി ഉറുഗ്വെയ്ക്ക് ബ്രസീലിന് കീഴടക്കാന്‍ സാധിച്ചിട്ടില്ല. വലിയ പോരാട്ടത്തിന് ഇറങ്ങുന്ന ഉറുഗ്വെയ്ക്ക് സുവാരസിന്റെ അസാന്നിധ്യം കനത്ത തിരിച്ചടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com