പ്ലേഓഫ് പോലും കണ്ടില്ലെങ്കിലും നിറഞ്ഞ് നിന്നത് ചെന്നൈ; ട്വിറ്ററിലെ കണക്കുകള്‍ 

തങ്ങളുടെ ഏറ്റവും മോശം സീസണാണ് കടന്ന് പോയത് എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ചിന്തകളില്‍ നിറഞ്ഞ് നിന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ്
പ്ലേഓഫ് പോലും കണ്ടില്ലെങ്കിലും നിറഞ്ഞ് നിന്നത് ചെന്നൈ; ട്വിറ്ററിലെ കണക്കുകള്‍ 

മുംബൈ: തങ്ങളുടെ ഏറ്റവും മോശം സീസണാണ് കടന്ന് പോയത് എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ചിന്തകളില്‍ നിറഞ്ഞ് നിന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ്. ട്വിറ്ററിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

യുഎഇ ഐപിഎല്ലിന് വേദിയായപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ വന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ടാണ്. സീസണിലെ മുംബൈ-ചെന്നൈ ഉദ്ഘാടന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ഷെയറുകള്‍ വന്നത്. ട്വീറ്റുകളുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത് ഒക്ടോബര്‍ നാലിന് നടന്ന മുംബൈ-ഹൈദരാബാദ് പോര്. 

മൂന്നാം സ്ഥാനത്തുള്ളത് ഡബിള്‍ സൂപ്പര്‍ ഓവര്‍ പിറന്ന ഒക്ടോബര്‍ 18ലെ മത്സരമാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട കളിക്കാരന്‍ വിരാട് കോഹ് ലിയാണ്. സീസണിലെ ഗോള്‍ഡന്‍ ട്വീറ്റായി തെരഞ്ഞെടുക്കപ്പെട്ടത് സച്ചിന്റെ ട്വീറ്റും. 

കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ ഫീല്‍ഡിങ് മികവിനെ പ്രശംസിച്ചായിരുന്നു സച്ചിന്റെ ട്വീറ്റ്. രാജസ്ഥാന്‍ 224 റണ്‍സ് ചെയ്‌സ് ചെയ്യുന്ന സമയം പഞ്ചാബിന് എതിരെ സഞ്ജു പുള്‍ ഷോട്ട് കളിച്ചു. ഡീപ് മിഡ് വിക്കറ്റില്‍ ഫുള്‍ ലെങ്ത് ഡൈവിലൂടെ റോപ്പിന് അപ്പുറം കടന്ന് പൂരന്‍ വായുവില്‍ നിന്ന് പന്ത് ഗ്രൗണ്ടിലേക്ക് ഇട്ടു. 

എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവ് ഇതാണ് എന്നാണ് പൂരന്റെ ഫീല്‍ഡിങ് ചൂണ്ടി സച്ചിന്‍ പറഞ്ഞത്. അവിശ്വസനീയം എന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സച്ചിന്റെ ട്വീറ്റിന് 23,000 റിട്വീറ്റുകളാണ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com