കോവിഡ് വ്യാപനം രൂക്ഷം, നായകനെ എയര്‍ലിഫ്റ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ 

ഓസീസ് ടീം അംഗങ്ങളായ ലാബുഷെയ്ന്‍, മാത്യു വെയ്ഡ്, ട്രാവിഡ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരേയും വിമാന മാര്‍ഗം സിഡ്‌നിയിലേക്ക് എത്തിച്ചു
കോവിഡ് വ്യാപനം രൂക്ഷം, നായകനെ എയര്‍ലിഫ്റ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ 

അഡ്‌ലെയ്ഡ്: ഓസീസ് നായകന്‍ ടിം പെയ്‌നിനെ വിമാന മാര്‍ഗം ദക്ഷിണ ഓസ്‌ട്രേലിയയില്‍ നിന്ന് സിഡ്‌നിയിലേക്ക് എത്തിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കൂടിയതോടെയാണ് നീക്കം. ഓസീസ് ടീം അംഗങ്ങളായ ലാബുഷെയ്ന്‍, മാത്യു വെയ്ഡ്, ട്രാവിഡ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരേയും വിമാന മാര്‍ഗം സിഡ്‌നിയിലേക്ക് എത്തിച്ചു. 

ഷെഫീല്‍ഡ് ഷീല്‍ഡില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സൗത്ത് ഓസ്‌ട്രേലിയയില്‍ കളിക്കുകയായിരുന്നു പെയ്ന്‍. ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ പെയ്ന്‍ ഉള്‍പ്പെടെയുള്ള കളിക്കാരോട് സെല്‍ഫ് ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചിരുന്നു. 

കോവിഡ് ക്ലസ്റ്ററുകള്‍ ശക്തമായതോടെ ദക്ഷിണ ഓസ്‌ട്രേലിയയുമായുള്ള അതിര്‍ത്തികള്‍ മറ്റ് സംസ്ഥാനങ്ങള്‍ അടച്ചു. ഈ സാഹചര്യത്തിലാണ് വിമാന മാര്‍ഗം കളിക്കാരെ സിഡ്‌നിയില്‍ എത്തിച്ചത്. അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അഡ്‌ലെയ്ഡ് ഉള്‍പ്പെടുന്ന ദക്ഷിണ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. 

കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വേദി മാറ്റുന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിഗണനയില്‍ ഇല്ല. എന്നാല്‍ കാണികളെ പ്രവേശിപ്പിച്ചാണ് ടെസ്റ്റ് നടത്തുന്നത്. സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതില്‍ വെച്ച് 50 ശതമാനം കാണികളെ അഡ്‌ലെയ്ഡില്‍ പ്രവേശിപ്പിക്കും എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇനി ഇത് എത്രമാത്രം സാധ്യമാവും എന്ന ചോദ്യം ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com