വീണ്ടും ഹൃദയം തൊട്ട് കോഹ്‌ലി; സാനിറ്റൈസേഷന്‍ ഉത്പന്നത്തില്‍ നിന്നുള്ള ലാഭം കുരുന്നുകള്‍ക്കായി

ചാരിറ്റി സംഘടനയായ റാഹ് ഫൗണ്ടേഷനായാണ് കോഹ്‌ലി ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിക്കുക
വീണ്ടും ഹൃദയം തൊട്ട് കോഹ്‌ലി; സാനിറ്റൈസേഷന്‍ ഉത്പന്നത്തില്‍ നിന്നുള്ള ലാഭം കുരുന്നുകള്‍ക്കായി

മുംബൈ: ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സാനിറ്റൈസേഷന്‍ ഉത്പന്നമായ വിസില്‍ നിന്ന് ലഭിക്കുന്ന ലാഭം പോഷകാഹാര കുറവ് നേരിടുന്ന കുട്ടികള്‍ക്കായി കോഹ്‌ലി ചിലവഴിക്കുന്നു. അടുത്തിടെ കോഹ്‌ലി വിസിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു.

ചാരിറ്റി സംഘടനയായ റാഹ് ഫൗണ്ടേഷനായാണ് കോഹ്‌ലി ഇതില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിക്കുക. മഹാരാഷ്ട്രയില്‍ പോഷകാഹാര കുറവ് നേരിടുന്ന 10,000 കുരുന്നുകള്‍ക്ക് സഹായം നല്‍കും.

ഇത്തരമൊരു പദ്ധതിയില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കോഹ് ലി പറഞ്ഞു. ലാഭം ഇങ്ങനെ ഒരു ആവശ്യത്തിനായി വിനിയോഗിക്കുന്നതിലൂടെ ഇന്ത്യക്കാരോടുള്ള തന്റെ ഐക്യദാര്‍ഡ്യമാണ് പ്രഖ്യാപിക്കുന്നത്. കായിക താരം എന്ന നിലവില്‍ ഒരുപാട് സ്‌നേഹവും, ഹീറോ പരിവേഷവും ഞങ്ങള്‍ക്ക് ലഭിക്കുന്നു. 

എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ കോവിഡിനെതിരെ മുന്‍പില്‍ നിന്ന് പൊരുതുന്നവരാണ് യഥാര്‍ഥ ഹീറോയെന്നും കോഹ് ലി പറഞ്ഞു. ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാര്‍ഡ്യം ഇങ്ങനെ പ്രഖ്യാപിക്കുന്നു എന്നത് കൊണ്ട് തന്നെ ഇങ്ങനെയൊരു പദ്ധതിയുടെ ഭാഗമാവുന്നത് സന്തോഷം നല്‍കുന്നതായും കോഹ് ലി പറഞ്ഞു. വിരാട് കോഹ് ലി ഫൗണ്ടേഷന്റെ സിഎസ്ആര്‍ പദ്ധതി വഴിയാണ് തുക കൈമാറുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com