പിഎസ്എല്ലിലെ ആകെ സമ്മാന തുക 7.5 കോടി; ഐപിഎല്ലില്‍ മുംബൈക്ക് മാത്രം ലഭിച്ചത് 20 കോടി

ഈ സമയം ഐപിഎല്ലിലേയും പിഎസ്എല്ലിലേയും സമ്മാന തുകകള്‍ താരതമ്യം ചെയ്താണ് പ്രതികരണം ഉയരുന്നത്
പിഎസ്എല്ലിലെ ആകെ സമ്മാന തുക 7.5 കോടി; ഐപിഎല്ലില്‍ മുംബൈക്ക് മാത്രം ലഭിച്ചത് 20 കോടി

പിഎല്ലിന് പിന്നാലെ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് സീസണും അവസാനിച്ചു. ബാബര്‍ അസമിന്റെ മികവില്‍ കറാച്ചി കിങ്‌സ് ആണ് ജയം പിടിച്ചത്. ഈ സമയം ഐപിഎല്ലിലേയും പിഎസ്എല്ലിലേയും സമ്മാന തുകകള്‍ താരതമ്യം ചെയ്താണ് പ്രതികരണം ഉയരുന്നത്.

7.5 കോടി രൂപയാണ് പിഎസ്എല്ലിലെ ആകെ സമ്മാന തുക. കിരീടം നേടിയ കറാച്ചി കിങ്‌സിന് ലഭിക്കുക 3.72 കോടി രൂപ. ഐപിഎല്ലില്‍ 20 കോടി രൂപയാണ് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിന് ലഭിച്ചത് 12.5 കോടി രൂപയും. 

പിഎസ്എല്ലില്‍ റണ്ണേഴ്‌സ് അപ്പായ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സിന് ലഭിച്ചത് 1.50 കോടി രൂപ. മൂന്നും നാലും സ്ഥാനത്ത് എത്തിയ ബാംഗ്ലൂരിനും, ഹൈദരാബാദിനും 8.75 കോടി രൂപ വീതമാണ് ഐപിഎല്ലില്‍ ലഭിച്ചത്. എന്നാല്‍ പിഎസ്എല്ലില്‍ മൂന്നാം നാലും സ്ഥാനത്ത് എത്തിയ ടീമുകള്‍ക്ക് സമ്മാന തുകയില്ല.

വ്യക്തിഗത നേട്ടങ്ങളിലേക്ക് എത്തിയ കളിക്കാര്‍ക്ക് ഐപിഎല്ലിലും പിഎസ്എല്ലിലും ഒരേ സമ്മാന തുകയാണ് നല്‍കുന്നത്. ടൂര്‍ണമെന്റിലെ താരത്തിനും, ബെസ്റ്റ് ബാറ്റ്‌സ്മാനും, ബെസ്റ്റ് ബൗളര്‍ക്കും, ഫീല്‍ഡര്‍ക്കുമെല്ലാം 10 ലക്ഷം രൂപ വീതം. ഐപിഎല്ലിലും ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ് വിജയികള്‍, എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് എന്നിവയിലെല്ലാം 10 ലക്ഷം രൂപ വീതമാണ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com