ഇന്ത്യക്ക് സന്തോഷ വാര്‍ത്ത; പരിശീലനം ആരംഭിച്ച് സാഹയും ഇഷാന്ത് ശര്‍മയും

പേസര്‍ ഇഷാന്ത് ശര്‍മയും, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചു
ഇന്ത്യക്ക് സന്തോഷ വാര്‍ത്ത; പരിശീലനം ആരംഭിച്ച് സാഹയും ഇഷാന്ത് ശര്‍മയും

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യക്ക് ശുഭവാര്‍ത്ത. പേസര്‍ ഇഷാന്ത് ശര്‍മയും, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചു. 

സൈഡ് ആം ഉപയോഗിച്ച് സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ നെറ്റ്‌സില്‍ സാഹയ്ക്ക് പന്തെറിയുന്ന വീഡിയോയുമായി ബിസിസിഐ എത്തി. നെറ്റ്‌സില്‍ ആരാണ് ബാറ്റ് ചെയ്യുന്നത് എന്ന് നോക്കൂ എന്നായിരുന്നു ബിസിസിഐ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. 

ബാംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇഷാന്ത് ശര്‍മ പരിശീലനം ആരംഭിച്ചത്. എന്‍സിഎ അധ്യക്ഷന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാണ് ഇഷാന്തിന്റെ പരിശീലനം. ഇതോടെ ഇഷാന്തിനും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള വഴി തെളിയുകയാണ്. 

നവംബര്‍ മൂന്നിന് നടന്ന ഹൈദരാബാദിന്റെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് ഇടയിലാണ് സാഹയ്ക്ക് പരിക്കേറ്റത്. രണ്ട് പിന്‍തുട ഞരമ്പിലും പരിക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്ലിലെ പ്ലേഓഫ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ സാഹയ്ക്ക് നഷ്ടമായി. 

എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സാഹയെ ഉള്‍പ്പെടുത്തുകയും, ഫിറ്റ്‌നസ് പിന്നീട് വിലയിരുത്തും എന്നും ബിസിസിഐ അറിയിക്കുകയായിരുന്നു. ഐപിഎല്ലില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് സാഹയ്ക്ക് കളിക്കാനായത്. എന്നാല്‍ നാല് കളിയില്‍ നിന്ന് 214 റണ്‍സ് സാഹ കണ്ടെത്തി. രണ്ട് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com