പ്രായം 33, വീഴ്ത്തിയത് 390 വിക്കറ്റ്; 500 വിക്കറ്റ് പിഴുതാവും പടിയിറങ്ങുക എന്ന് ലിയോണ്‍ 

100 ടെസ്റ്റ് തികയ്ക്കാന്‍ നാല് ടെസ്റ്റുകള്‍ മാത്രം ഇനി വേണ്ട താരം 390 വിക്കറ്റുകള്‍ ഇതിനോടകം കൊയ്ത് കഴിഞ്ഞു
പ്രായം 33, വീഴ്ത്തിയത് 390 വിക്കറ്റ്; 500 വിക്കറ്റ് പിഴുതാവും പടിയിറങ്ങുക എന്ന് ലിയോണ്‍ 

സിഡ്‌നി: 500 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 100 ടെസ്റ്റ് തികയ്ക്കാന്‍ നാല് ടെസ്റ്റുകള്‍ മാത്രം ഇനി വേണ്ട താരം 390 വിക്കറ്റുകള്‍ ഇതിനോടകം കൊയ്ത് കഴിഞ്ഞു. 

കൂടുതല്‍ മെച്ചപ്പെടുന്നു എന്ന ഫീലാണ് തനിക്ക് ലഭിക്കുന്നത് എന്നും മുപ്പത്തിമൂന്നുകാരനായ ലിയോണ്‍ പറയുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കായി ഇനിയും ഒരുപാട് ക്രിക്കറ്റ് എന്നില്‍ ബാക്കിയുണ്ടെന്നാണ് കരുതുന്നത്. 500 വിക്കറ്റും, അതിനപ്പുറവും എന്റെ റഡാറിലുണ്ട്...ജന്മദിനം ആഘോഷിക്കവെ ലിയോണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഓഫ് സ്പിന്നറാണ് ലിയോണ്‍. 100 ടെസ്റ്റ് കളിക്കുന്ന പത്താമത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരം എന്ന നേട്ടവും ഇവിടെ ലിയോണിന് മുന്‍പില്‍ വന്ന് നില്‍ക്കുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ലിയോണ്‍ ഈ നേട്ടത്തിലേക്ക് എത്തും. 

കോവിഡ് ഇടവേള വരുന്നതിന് മുന്‍പ് ഈ വര്‍ഷം ജനുവരിയിലാണ് ലിയോണ്‍ അവസാനമായി കളിച്ചത്. കോവിഡ് ഇടവേള മികച്ച പ്രകടനം നടത്താനുള്ള തന്റെ വിഷപ്പ് കൂട്ടിയതായി ലിയോണ്‍ പറയുന്നു. ചിലപ്പോള്‍ കളിയോടുള്ള എന്റെ ഇഷ്ടം കൊണ്ടാവാം ഇത്...

നമ്മള്‍ ഇഷ്ടപ്പെടുന്ന കളി കളിക്കാനാവുന്നില്ല, തുടരെ കളിക്കാനാവുന്നില്ല എന്നതെല്ലാം എനിക്കുള്ളിലെ കളിയോടുള്ള അഭിനിവേശം കൂട്ടി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോഴുള്ള സമ്മര്‍ദമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തവയില്‍ ഒന്ന്, ലിയോണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com