'മുളയിലെ മുതലെടുക്കേണ്ട'; രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള പ്രായപരിധി നിയന്ത്രിച്ച് ഐസിസി 

15 വയസില്‍ കുറഞ്ഞ ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റോ, അണ്ടര്‍ 19 ക്രിക്കറ്റോ കളിക്കാനാവില്ല
'മുളയിലെ മുതലെടുക്കേണ്ട'; രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള പ്രായപരിധി നിയന്ത്രിച്ച് ഐസിസി 

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനുള്ള പ്രായപരിധിയില്‍ വ്യക്തത വരുത്തി ഐസിസി. 15 വയസില്‍ കുറഞ്ഞ ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റോ, അണ്ടര്‍ 19 ക്രിക്കറ്റോ കളിക്കാനാവില്ല. വനിതാ, പുരുഷ ക്രിക്കറ്റുകളില്‍ ഈ നിയന്ത്രണം ബാധകമാണ്. 

കൗമാര താരങ്ങളെ ദേശീയ ടീമിലേക്ക് രാജ്യങ്ങള്‍ ഉള്‍പ്പെടുത്തുക പതിവാണ്. 2019 നവംബറില്‍ ഫാസ്റ്റ് ബൗളര്‍ നസീം ഷാ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ പ്രായം 16 വയസ്. കൗമാര താരമായിരിക്കുമ്പോഴാണ് അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്ബാന്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്നത്. 

ടോപ് ടീമുകളെ എടുത്ത് നോക്കുമ്പോള്‍ പാകിസ്ഥാന്റെ ഹസന്‍ റാസ മാത്രമാണ് 15 വയസ് തികയുന്നതിന് മുന്‍പ് ദേളീയ ടീമില്‍ കളിച്ചത്. 14 വയസുള്ളപ്പോഴാണ് 1996ല്‍ ഹസന്‍ റാസ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. റൊമാനിയയുടെ എം ദെറാസിമും 14ാം വയസില്‍ ദേശിയ ടീമില്‍ കളിച്ചു. 

ഏതെങ്കിലും അവസരത്തില്‍ 15 വയസില്‍ പ്രായം കുറഞ്ഞ കളിക്കാരനെ കളിപ്പിക്കേണ്ടി വന്നാല്‍ ടീമുകള്‍ ഐസിസിയില്‍ നിന്ന് ഇനി അനുവാദം തേടണം. രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതിനുള്ള പ്രാപ്തിയിലേക്ക് അവര്‍ എത്തിയിട്ടുണ്ടാവില്ലെന്ന് ചൂണ്ടിയാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com