ഞാന്‍ കോവിഡ് ബാധിതനായിരുന്നു, എന്നാല്‍ വന്ന് പോയത് അറിഞ്ഞില്ല: മാര്‍ക്ക് ബൗച്ചര്‍

ടീം അംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ ശാരീരിക പ്രയാസം നേരിട്ടതായാണ് ബൗച്ചര്‍ പറയുന്നത്
ഞാന്‍ കോവിഡ് ബാധിതനായിരുന്നു, എന്നാല്‍ വന്ന് പോയത് അറിഞ്ഞില്ല: മാര്‍ക്ക് ബൗച്ചര്‍

കേപ്ടൗണ്‍: ഒരിക്കല്‍ താന്‍ കോവിഡ് ബാധിതനായെന്നും, എന്നാല്‍ കോവിഡ് ആണ് അതെന്ന് അറിയില്ലായിരുന്നു എന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടീം അംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ ശാരീരിക പ്രയാസം നേരിട്ടതായാണ് ബൗച്ചര്‍ പറയുന്നത്. 

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബൗച്ചറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് സമയത്താണ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത് എന്ന് ബൗച്ചര്‍ വ്യക്തമാക്കിയില്ല. 

ഏഴ് ദിവസത്തോളം ഒറ്റയ്ക്കിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. എനിക്ക് കോവിഡ് ബാധയേറ്റതായി ഞാന്‍ പോലും തിരിച്ചറിഞ്ഞില്ല. രണ്ട് മൂന്ന് ദിവസം ക്ഷീണം അനുഭവപ്പെട്ടു. നെറ്റ്‌സില്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞ് കൊടുക്കുകയായിരുന്നു. ഈ സമയം ശരീരം വേദന പോലെ തോന്നി..ബൗച്ചര്‍ പറയുന്നു. 

കളിയേക്കാള്‍ വലുതാണ് കോവിഡ് എന്നും സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം പറഞ്ഞു. കോവിഡ് ജീവനെടുത്തവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളിലും പതാക താഴ്ത്തി കെട്ടും. എന്നാല്‍ വംശീയ അധിക്ഷേപത്തിന് എതിരെ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചേക്കില്ലെന്നും ബൗച്ചര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com