കണക്കുകളില്‍ സമ്മര്‍ദം ബ്ലാസ്റ്റേഴ്‌സിന്, ആശ്വാസം എടികെയെ തളച്ച കഴിഞ്ഞ അഞ്ച് കളികള്‍ 

സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ കണക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കുന്നതാണ്...
കണക്കുകളില്‍ സമ്മര്‍ദം ബ്ലാസ്റ്റേഴ്‌സിന്, ആശ്വാസം എടികെയെ തളച്ച കഴിഞ്ഞ അഞ്ച് കളികള്‍ 

എസ്എല്ലില്‍ ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സും, എടികെയും നേര്‍ക്കുനേര്‍ വന്നത് 14 വട്ടം. അവിടെ അഞ്ച് ജയം പിടിച്ച് മുന്‍തൂക്കം എടികെയ്ക്ക്. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ കണക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കുന്നതാണ്...

2014ലും 2016ലും കിരീടത്തിലേക്ക് എത്തുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴി മുടക്കിയത് എടികെയായിരുന്നു. വിജയ ശരാശരിയിലേക്ക് വരുമ്പോള്‍ 102 ഐഎസ്എല്‍ മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത് 29 മത്സരങ്ങളില്‍. വിജയ ശതമാനം 28.4. എടികെയാവട്ടെ 107 മത്സരങ്ങളില്‍ നിന്ന് ജയിച്ചത് 41 എണ്ണത്തില്‍. വിജയ ശരാശരി 38.3. 

2014 ഒക്ടോബര്‍ 26നാണ് ബ്ലാസ്‌റ്റേഴ്‌സും എടികെയും സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ബല്‍ജിത് സഹ്നിയുടെ ഓപ്പണിങ് ഗോളില്‍ എടികെ മുന്‍പിലെത്തി. എന്നാല്‍ ഹ്യൂമിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ആദ്യ വട്ടം ഏറ്റുമുട്ടിയതിന് പിന്നാലെ നാല് കളികളില്‍ കൂടി രണ്ട് ടീമും കളി അവസാനിപ്പിച്ചത് സമനിലയില്‍. 

ഏറ്റവും ഒടുവില്‍ അഞ്ച് കളികളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ മുന്‍തൂക്കം അവകാശപ്പെടാനാവുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. രണ്ട് കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. കഴിഞ്ഞ സീസണില്‍ 15 ഗോളുകള്‍ നേടി സീസണിലെ ജോയിന്റ് ടോപ് സ്‌കോററായ റോയ് കൃഷ്ണ തന്നെയാണ് ഇത്തവണയും എടികെയുടെ കുന്തമുന. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഗ്ബച്ചെയാണ് റോയ് കൃഷ്ണയ്‌ക്കൊപ്പം 15 ഗോളോടെ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാല്‍ ഇത്തവണ ഒഗ്ബച്ചെ മഞ്ഞക്കുപ്പായത്തിലില്ല. ക്ലീന്‍ ഷീറ്റുകളുടെ കാര്യത്തില്‍ എടികെയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്‍പില്‍. എടികെയ്ക്ക് അഞ്ച് ക്ലീന്‍ ഷീറ്റുകള്‍ ഉള്ളപ്പോള്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് അക്കൗണ്ടിലുള്ളത് മൂന്ന് ക്ലീന്‍ ഷീറ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com