'ഗാംഗുലി അവിടെ ഔട്ടായിരുന്നോ എന്ന് സംശയമാണ്'; ചെന്നൈ ടെസ്റ്റിലെ വിവാദ ക്യാച്ചില്‍ ഇന്‍സമാം 

'രണ്ട് കളിക്കാരാണ് ആ സംഭവവുമായി ബന്ധപ്പെട്ട് വരുന്നത്. ഒന്ന് അസ്ഹര്‍ മഹ്മൂദും, രണ്ടാമത്തേത് മൊയിന്‍ ഖാനും'
'ഗാംഗുലി അവിടെ ഔട്ടായിരുന്നോ എന്ന് സംശയമാണ്'; ചെന്നൈ ടെസ്റ്റിലെ വിവാദ ക്യാച്ചില്‍ ഇന്‍സമാം 

ലാഹോര്‍: 1999ലെ ചെന്നൈ ടെസ്റ്റില്‍ സൗരവ് ഗാംഗുലിയെ പുറത്താക്കാന്‍ മൊയിന്‍ ഖാന്‍ എടുത്ത ക്യാച്ച് സംശയം ഉണര്‍ത്തുന്നതായിരുന്നു എന്ന് ഇന്‍സമാം ഉള്‍ ഹഖ്. അശ്വിനുമായി യൂട്യൂബ് ചാറ്റില്‍ സംസാരിക്കുമ്പോഴാണ് ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍. 

രണ്ട് കളിക്കാരാണ് ആ സംഭവവുമായി ബന്ധപ്പെട്ട് വരുന്നത്. ഒന്ന് അസ്ഹര്‍ മഹ്മൂദും, രണ്ടാമത്തേത് മൊയിന്‍ ഖാനും. സൗരവ് ആ ഷോട്ട് കളിച്ചപ്പോള്‍ ആദ്യം അത് അസ്ഹര്‍ മഹ്മൂദിന്റെ ശരീരത്തില്‍ കൊണ്ടു. പിന്നാലെ മൊയിന്‍ ഖാന്‍ പന്ത് കൈക്കലാക്കി, ഇന്‍സമാം പറഞ്ഞു. 

രണ്ടാം ഇന്നിങ്‌സില്‍ എനിക്ക് പ്രയാസം നേരിടുകയും, എനിക്ക് പകരം അസ്ഹര്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറാവുകയുമാണ് ചെയ്തത്. ഞാന്‍ ആ സമയം ഗ്രൗണ്ടില്‍ ഇല്ലാത്തത് കൊണ്ട് ആ ക്യാച്ചിനെ കുറിച്ച് എനിക്ക് വ്യക്തമായി പറയാന്‍ കഴിയില്ല. എന്നാല്‍, ആ അവിടെ ഗാംഗുലി ഔട്ട് ആയിരുന്നോ എന്ന സംശയം നിലനില്‍ക്കുന്നുണ്ടെന്നും ഇന്‍സമാം പറഞ്ഞു. 

സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ ഡെലിവറിയില്‍ അവിടെ ഗാംഗുലി ഔട്ട് ആയിരുന്നോ എന്ന ചോദ്യം വിവാദം ഉയര്‍ത്തിയിരുന്നു. വിക്കറ്റ് കീപ്പര്‍ മൊയിന്‍ ഖാന്റെ ഗ്ലൗസിലേക്ക് എത്തുന്നതിന് മുന്‍പ് പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചതായി ക്യാമറകളില്‍ പതിഞ്ഞിരുന്നു. 

അന്ന് ചെന്നൈയില്‍ കളിച്ചപ്പോള്‍ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത് പോലെയാണ് തോന്നിയത് എന്നും ഇന്‍സമാം പറഞ്ഞു. കളി ജയിച്ചതിന് ശേഷം ഞങ്ങള്‍ ഗ്രൗണ്ട് വലം വെച്ചു. ഈ സമയം ഇന്ത്യ ജയിക്കുമ്പോള്‍ എങ്ങനെയാണോ അതുപോലെയാണ് ഗ്യാലറിയിലെ കാണികള്‍ ഞങ്ങള്‍ക്കായി കയ്യടിച്ചത്, ഇന്‍സമാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com