സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല, കാരണങ്ങള്‍ നിരത്തി കപില്‍ ദേവ് 

'രണ്ട് ക്യാപ്റ്റന്മാരുണ്ട് എങ്കില്‍ കളിക്കാര്‍ ചിന്തിക്കുക, അദ്ദേഹമായിരിക്കും എന്റെ ടെസ്റ്റ് ക്യാപ്റ്റന്‍, ഞാന്‍ അദ്ദേഹത്തെ മുഷിപ്പിക്കില്ല എന്ന്...'
സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ല, കാരണങ്ങള്‍ നിരത്തി കപില്‍ ദേവ് 

ന്യൂഡല്‍ഹി: സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. നമ്മുടെ സംവിധാനത്തില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ശരിയായ രീതിയില്‍ ഫലം നല്‍കില്ലെന്ന് കപില്‍ ദേവ് പറഞ്ഞു. 

ഒരു കമ്പനിയില്‍ രണ്ട് സിഇഒമാരെ നിയമിക്കുമോ എന്നും കപില്‍ദേവ് ചോദിക്കുന്നു. കോഹ്‌ലി ടി20 കളിക്കുന്നു എങ്കില്‍ കോഹ്‌ലി നായകനായാല്‍
മതിയാവും. അവിടെ കോഹ് ലി നയിക്കട്ടെ. മറ്റുള്ളവര്‍ മുന്‍പോട്ട് വരുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്, കപില്‍ ദേവ് പറഞ്ഞു. 

'മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് 80 ശതമാനത്തോളം ഒരേ താരങ്ങളാണ്. വ്യത്യസ്ത ആശയങ്ങളുള്ള ക്യാപ്റ്റന്മാരെ ഇവിടെ കളിക്കാര്‍ക്ക് ഇഷ്ടമാവില്ല. ക്യാപ്റ്റന്മാരെ നോക്കി കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് ഇടയില്‍ അകലം ഉടലെടുത്തേക്കും. രണ്ട് ക്യാപ്റ്റന്മാരുണ്ട് എങ്കില്‍ കളിക്കാര്‍ ചിന്തിക്കുക, അദ്ദേഹമായിരിക്കും എന്റെ ടെസ്റ്റ് ക്യാപ്റ്റന്‍, ഞാന്‍ അദ്ദേഹത്തെ മുഷിപ്പിക്കില്ല എന്ന്...'

ഈ കാലത്തെ ഫാസ്റ്റ് ബൗളര്‍മാരില്‍ താന്‍ സന്തുഷ്ടനല്ലെന്നും കപില്‍ ദേവ് പറഞ്ഞു. പേസിനേക്കാള്‍ പ്രാധാന്യം സ്വിങ്ങിനാണ് എന്ന് ഐപിഎല്ലിലെ കളിക്കാര്‍ തിരിച്ചറിഞ്ഞു. 120 കിമീ വേഗതയില്‍ പന്തെറിയുന്ന സന്ദീപ് ശര്‍മയെ കളിക്കാന്‍ പ്രയാസമാണ്. കാരണം പന്ത് മൂവ് ചെയ്യിക്കാന്‍ സന്ദീപിന് സാധിക്കുന്നു. ഐപിഎല്ലില്‍ ടി നടരാജനാണ് എന്റെ ഹീറോ. ഭയമില്ലാത്ത യുവതാരം, കൂടുതല്‍ യോര്‍ക്കറുകള്‍ എറിയുന്നതായും കപില്‍ ദേവ് ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്‍ അഞ്ചാം കിരീടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ എത്തിച്ചതിന് പിന്നാലെ ഇന്ത്യയുടെ ടി20 നായക സ്ഥാനത്ത് രോഹിത്തിനെ കൊണ്ടുവരണം എന്ന വാദം ഉയര്‍ന്നിരുന്നു. രോഹിത്തിനെ നായകനാക്കിയില്ല എങ്കില്‍ അത് ഇന്ത്യക്ക് വലിയ നഷ്ടമാവും എന്നാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com