'400 റണ്‍സ് ഒരു ഇന്നിങ്‌സില്‍ ഇന്ത്യ നേടുമെന്ന് ഉറപ്പില്ല'; ബാറ്റ്‌സ്മാന്മാരില്‍ സംശയം പ്രകടിപ്പിച്ച് കപില്‍ ദേവ് 

ബാറ്റ്‌സ്മാന്മാര്‍ അവിടെ പ്രയാസം നേരിട്ടില്ല എങ്കില്‍ നമുക്ക് പിന്നെ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും കപില്‍ ദേവ്
'400 റണ്‍സ് ഒരു ഇന്നിങ്‌സില്‍ ഇന്ത്യ നേടുമെന്ന് ഉറപ്പില്ല'; ബാറ്റ്‌സ്മാന്മാരില്‍ സംശയം പ്രകടിപ്പിച്ച് കപില്‍ ദേവ് 

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്നിങ്‌സില്‍ 400 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്. ഓസ്‌ട്രേലിയക്കെതിരെ ബൗളര്‍മാര്‍ അല്ല ബാറ്റ്‌സ്മാന്മാരായിരിക്കും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാവുക എന്നും കപില്‍ ദേവ് പറഞ്ഞു. 

നമ്മുടെ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒരു ഇന്നിങ്‌സില്‍ സ്‌കോര്‍ 400 എത്തിക്കാനാവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബാറ്റ്‌സ്മാന്മാര്‍ അവിടെ പ്രയാസം നേരിട്ടില്ല എങ്കില്‍ നമുക്ക് പിന്നെ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 2018-19ലെ പര്യടനത്തില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും തിളങ്ങിയിരുന്നു. 

നാല് ടെസ്റ്റില്‍ നിന്ന് 70 വിക്കറ്റ് ആണ് മുഹമ്മദ് ഷമിയും ബൂമ്രയും നേതൃത്വം നല്‍കുന്ന ഫാസ്റ്റ് ബൗളിങ് യൂണിറ്റ് പിഴുതത്. ഓസ്‌ട്രേലിയന്‍ പേസര്‍മാരാവട്ടെ അവരുടെ സ്വന്തം മണ്ണിലായിട്ടും വീഴ്ത്തിയത് 60 വിക്കറ്റ്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 521 റണ്‍സ് ആണ് പൂജാര നാല് ടെസ്റ്റില്‍ നിന്ന് നേടിയത്. 

350 റണ്‍സോടെ റിഷഭ് പന്ത് ആണ് റണ്‍വേട്ടയില്‍ അവിടെ രണ്ടാമത് നിന്നത്. കോഹ് ലി 282 റണ്‍സ് നേടിയപ്പോള്‍ രഹാനെ നേടിയത് 217 റണ്‍സ്. 258 റണ്‍സോടെ മാര്‍കസ് ഹാരിസ് ആണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ടോപ് സ്‌കോററായത്. 237 റണ്‍സോടെ ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com