കോഹ്‌ലി ഇല്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ നന്നായി കളിക്കും, ജയിച്ച കളികള്‍ ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ് ലിയുടെ അഭാവം തിരിച്ചടിയാവുമെന്ന വിലയിരുത്തലുകള്‍ തള്ളിയാണ് ഗാവസ്‌കറിന്റെ വാക്കുകള്‍
കോഹ്‌ലി ഇല്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ നന്നായി കളിക്കും, ജയിച്ച കളികള്‍ ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ന്യൂഡല്‍ഹി: കോഹ്‌ലിയുടെ അഭാവത്തില്‍ കൂടുതല്‍ മികവ് കാണിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ കളിക്കാരില്‍ കാണാനാവുന്നത് എന്ന് സുനില്‍ ഗാവ്‌സകര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ് ലിയുടെ അഭാവം തിരിച്ചടിയാവുമെന്ന വിലയിരുത്തലുകള്‍ തള്ളിയാണ് ഗാവസ്‌കറിന്റെ വാക്കുകള്‍. 

വിരാട് കോഹ് ലി ഇല്ലാത്ത കളികളിലെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ടെന്ന് കാണാം. ഓസ്‌ട്രേലിയക്കെതിരായ ധരംശാല ടെസ്റ്റ്, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍, നിദാഹസ് ട്രോഫിയില്‍, 2018ലെ ഏഷ്യാ കപ്പില്‍...കോഹ് ലി ഇല്ലാത്തപ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ അവരുടെ കളി മെച്ചപ്പെടുത്തുന്നു. കോഹ് ലിയുടെ അഭാവത്തില്‍ അത്തരത്തില്‍ മാറണം എന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്, ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

പൂജാരയ്ക്കും രഹാനെയ്ക്കും പ്രയാസമാവും. അവരുടെ സകലതും നല്‍കി അവര്‍ക്ക് ബാറ്റ് ചെയ്യേണ്ടതുണ്ട്. നായകത്വം രഹാനെയെ സഹായിക്കുകയേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. രഹാനെയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നുകയും, സാഹചര്യങ്ങള്‍ രഹാനെയുടെ നിയന്ത്രണത്തില്‍ നില്‍ക്കുകയും ചെയ്യും. 

കോഹ്‌ലിയുടെ അഭാവത്തില്‍ ആര് നയിക്കണം എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് വ്യക്തമാണ് കാര്യങ്ങള്‍. പൂജാരയ്ക്ക് അറിയാവുന്ന കളി കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഒരു കളിക്കാരന്റെ സഹജമായ ശൈലി മാറ്റാന്‍ ശ്രമിക്കരുത്. എങ്ങനെ കളിക്കണം എന്ന് സെവാഗിനോട് പറയാന്‍ പാടില്ലാത്തത് പോലെ പൂജാരയോടും പറയരുത്, ഗാവസ്‌കര്‍ പറഞ്ഞു. 

രോഹിത്തിനെ നായകനാക്കുന്ന വിഷയം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് സംസാരിക്കേണ്ടത് എന്നും ഗാവസ്‌കര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, ലോക ക്രിക്കറ്റിന് തന്നെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് എല്ലാ ശ്രദ്ധയും ഈ പരമ്പരയിലേക്ക് തന്നെ നല്‍കണം എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com