'എന്റെ വഴി, അല്ലെങ്കില്‍ പെരുവഴി' എന്നതാണ് പൃഥ്വിയുടെ മനോഭാവം; പരിഹാസവുമായി മുന്‍ താരം 

എന്റെ വഴി, അതല്ലെങ്കില്‍ പെരുവഴി എന്നതാണ് പൃഥ്വിയുടെ മനോഭാവം എന്ന് ആകാശ് ചോപ്ര പറഞ്ഞു
'എന്റെ വഴി, അല്ലെങ്കില്‍ പെരുവഴി' എന്നതാണ് പൃഥ്വിയുടെ മനോഭാവം; പരിഹാസവുമായി മുന്‍ താരം 

മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായുടെ മനോഭാവത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. എന്റെ വഴി, അതല്ലെങ്കില്‍ പെരുവഴി എന്നതാണ് പൃഥ്വിയുടെ മനോഭാവം എന്ന് ആകാശ് ചോപ്ര പറഞ്ഞു. 

ഐപിഎല്ലില്‍ പൃഥ്വി ഷാ നന്നായാണ് തുടങ്ങിയത്. നല്ല ഷോട്ടുകള്‍ കളിച്ചും റണ്‍സ് കണ്ടെത്തി കൊണ്ടുമിരുന്നു. എന്നാല്‍ അതിന് പിന്നാലെ താഴേക്ക് വീണു. പിന്നെ തിരികെ കയറാനായില്ല. അത് നല്ല കാര്യമല്ല. ചെറുപ്പമാണ് പൃഥ്വി. പക്ഷേ ഇന്ത്യന്‍ താരം എന്ന നിലയില്‍ കൂടുതല്‍ സ്ഥിരത പൃഥ്വിയില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്, ആകാശ് ചോപ്ര പറഞ്ഞു. 

ഒരു ദിവസം സ്‌ട്രൈക്ക്‌റേറ്റ് കുറഞ്ഞേക്കാം. എന്നാല്‍ എന്റെ വഴി, അല്ലെങ്കില്‍ പെരുവഴി എന്നതാണ് പൃഥ്വിയുടെ മനോഭാവം. ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ട് പോലും തന്റെ ശൈലി മാറ്റാന്‍ പൃഥ്വി തയ്യാറല്ല. അതൊരു വലിയ പ്രശ്‌നമാണ്. കാരണം ഈ വര്‍ഷമാണ് ആരെയെല്ലാം നിലനിര്‍ത്തണം എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിക്കുക. 

ഐപിഎല്ലില്‍ പൃഥ്വിക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. കൊല്‍ക്കത്തക്കെതിരെ 66 റണ്‍സും, ആര്‍സിബിക്കെതിരെ 42 റണ്‍സും നേടി പൃഥ്വി ടീമിനെ ജയത്തിലേക്ക് എത്തിച്ചു. എന്നാല്‍ സീസണിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ പൃഥ്വിക്ക് പിഴച്ചു. 13 കളിയില്‍ നിന്ന് 228 റണ്‍സോടെയാണ് പൃഥ്വി സീസണ്‍ അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com