ശ്രീശാന്തിന്റെ തിരിച്ചു വരവ് പ്രസിഡന്റ്‌സ് ടി20യില്‍; ടൂര്‍ണമെന്റ് ഡിസംബറില്‍ 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും ശ്രീശാന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തുക
ശ്രീശാന്തിന്റെ തിരിച്ചു വരവ് പ്രസിഡന്റ്‌സ് ടി20യില്‍; ടൂര്‍ണമെന്റ് ഡിസംബറില്‍ 

തിരുവനന്തപുരം: വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടക്കിയെത്താന്‍ ഒരുങ്ങി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും ശ്രീശാന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തുക. 

2013ലെ വാതുവെപ്പിന് പിന്നാലെ ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനും വിലക്കിനും ശേഷമാണ് ശ്രീശാന്ത് തിരികെ കളിക്കളത്തിലേക്ക് എത്തുന്നത്. ടൂര്‍ണമെന്റ് നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കണം. അതിനാല്‍ ടൂര്‍ണമെന്റിന്റെ തിയതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഡിസംബറിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക എന്നാണ് സൂചന. 

2013 മാര്‍ച്ച് 9നാണ് ശ്രീശാന്ത് ഏറ്റവും ഒടുവില്‍ ഒരു ടൂര്‍ണമെന്റില്‍ കളിച്ചത്. പ്രസിഡന്റ്‌സ് ടി20 ടൂര്‍ണമെന്റും ബയോ ബബിളില്‍ ആയിരിക്കും നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ ഹോട്ടലിലാവും കളിക്കാര്‍ ബയോ ബബിളില്‍ കഴിയുക. 

ഡ്രീം 11ന്റെ പിന്തുണയും പ്രസിഡന്റ്‌സ് ടി20 ടൂര്‍ണമെന്റിനുണ്ട്. കേരളത്തില്‍ നിന്ന് തന്നെയാവും ടീമുകള്‍. ശ്രീശാന്തിലേക്ക് വരുമ്പോള്‍ 2005ലാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. ശ്രീലങ്കക്കെതിരെയായിരുന്നു അത്. 2006ല്‍ ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമിലേക്കും ശ്രീശാന്ത് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com