'അയാളെക്കാൾ വിവരം 12 വയസുള്ള എന്റെ മകനുണ്ട്'- മുൻ പാക് ക്യാപ്റ്റൻ റമീസ് രാജക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഹമ്മദ് ഹഫീസ്

'അയാളെക്കാൾ വിവരം 12 വയസുള്ള എന്റെ മകനുണ്ട്'- മുൻ പാക് ക്യാപ്റ്റൻ റമീസ് രാജക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഹമ്മദ് ഹഫീസ്
'അയാളെക്കാൾ വിവരം 12 വയസുള്ള എന്റെ മകനുണ്ട്'- മുൻ പാക് ക്യാപ്റ്റൻ റമീസ് രാജക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഹമ്മദ് ഹഫീസ്

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുന്‍ നായകന്‍ റമീസ് രാജ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാതെ 37, 38 വയസുള്ള വെറ്ററന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റമീസ് രാജയുടെ വിമര്‍ശനം. 

ലോകകപ്പ് പോലെയുള്ള വലിയ മത്സരങ്ങള്‍ വരുമ്പോള്‍ പരിചയ സമ്പത്തുള്ള താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന ഒരു പൊതു ധാരണ ഉണ്ട്. ഇതൊരു സാധാരണ പാക് ധാരണ മാത്രമാണ്. പരിചയ സമ്പത്തിനെ താന്‍ വില കുറച്ചു കാണുകയല്ലെന്നും അതിനൊപ്പം തന്നെ യുവ താരങ്ങളെ കൂടി ടീമിലേക്ക് പരിഗണിക്കണമെന്നുമായിരുന്നു റമീസ് രാജ അഭിപ്രായപ്പെട്ടത്. 

വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് തിരികെ ടീമിലെത്താന്‍ ആലോചന നടക്കുന്നുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു റമീസിന്റെ വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഹഫീസ്. 

'ഒരു താരമെന്ന നിലയില്‍ റമീസ് പാക് ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളേയും ഞാന്‍ മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് സംബന്ധമായ അവബോധത്തെ കുറിച്ചും കളി സംബന്ധിച്ച അറിവിനെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്. നിങ്ങള്‍ എന്റെ 12 വയസുള്ള മകനോട് സംസാരിച്ചു നോക്കു. റമീസ് ഭായി പറയുന്നതിനേക്കാള്‍ വ്യക്തമായി അവന്‍ ക്രിക്കറ്റിനെ കുറിച്ച് നിങ്ങളോട് സംസാരിക്കും'- ഹഫീസ് രൂക്ഷമായി പ്രതികരിച്ചു. 

റമീസ് ഭായ് യുട്യൂബ് ചാനലിന് ആളെക്കൂട്ടാന്‍ വേണ്ടി ഇങ്ങനെ പറഞ്ഞോട്ടെ. എനിക്ക് ആരോഗ്യവും മികവും ഉള്ള കാലം വരെ ഞാന്‍ പാകിസ്ഥാന് വേണ്ടി കളിക്കുമെന്നും മുഹമ്മദ് ഹഫീസ് തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com