അന്തിമ ഇലവനില്‍ അഞ്ച് വിദേശ താരങ്ങള്‍; ടീമുകളുടെ എണ്ണം ഒന്‍പതിലേക്ക്; അടിമുടി മാറ്റത്തോടെ 2021ലെ ഐപിഎല്‍? 

അന്തിമ ഇലവനില്‍ അഞ്ച് വിദേശ താരങ്ങള്‍; ടീമുകളുടെ എണ്ണം ഒന്‍പതിലേക്ക്; അടിമുടി മാറ്റത്തോടെ 2021ലെ ഐപിഎല്‍? 
അന്തിമ ഇലവനില്‍ അഞ്ച് വിദേശ താരങ്ങള്‍; ടീമുകളുടെ എണ്ണം ഒന്‍പതിലേക്ക്; അടിമുടി മാറ്റത്തോടെ 2021ലെ ഐപിഎല്‍? 

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ടി20 ലീഗ് ഏതാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ ഒരു സംശയവുമില്ലാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന് ഉത്തരം പറയും. അത്ര ആവേശകരമാണ് ഓരോ സീസണുകളും. 

13 സീസണുകള്‍ പിന്നിടുമ്പോള്‍ ടൂര്‍ണമെന്റ് നിരവധി മാറ്റങ്ങള്‍ക്കും ഇക്കാലത്തിനിടെ വിധേയമായിട്ടുണ്ട്. ആദ്യ സീസണില്‍ എട്ട് ടീമുകളായി തുടങ്ങിയ പോരാട്ടം 2011ല്‍ എത്തിയപ്പോള്‍ ടീമുകളുടെ എണ്ണം പത്തിലെത്തി. പിന്നീട് 2012, 2013 സീസണുകളില്‍ ടീമുകളുടെ എണ്ണം ഒന്‍പതായിരുന്നു. 2014 വരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരങ്ങളെ ലേലത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ആ തീരുമാനവും മാറ്റി. 

ഇപ്പോഴിതാ ഐപിഎല്‍ മറ്റൊരു മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അടുത്ത സീസണില്‍ അന്തിമ ഇലവനില്‍ കളിക്കാനിറങ്ങുന്ന വിദേശ താരങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ടിം ഉടമകള്‍ ബിസിസിഐയെ സമീപിച്ചതായാണ് വാര്‍ത്തകള്‍. 

നിലവില്‍ അന്തിമ ഇലവനില്‍ നാല് വിദേശ താരങ്ങളെ കളിപ്പിക്കാമെന്നതാണ് നിയമം. ഏഴ് ഇന്ത്യന്‍ താരങ്ങളും നാല് വിദേശ താരങ്ങളും എന്നതാണ് രീതി. അതത് ടീമിന്റെ ക്യാപ്റ്റന് എട്ട് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് വിദേശ താരങ്ങള്‍ എന്ന രീതിയിലും അന്തിമ ഇലവനെ തിരഞ്ഞെടുക്കാം. എന്നാല്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ കൂടരുത് എന്നത് കര്‍ശന നിബന്ധനയാണ്. 

ഐപിഎല്ലിലെ ചില ഫ്രാഞ്ചൈസികള്‍ അന്തിമ ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. അഞ്ച് വിദേശ താരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ആറായി കുറയുന്ന സാഹചര്യമാണ് അപ്പോള്‍ വരുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ പച്ചക്കൊടി കാട്ടുന്ന കാര്യം സംശയമാണെന്നും ഒരു ബിസിസിഐ വക്താവ് വ്യക്തമാക്കി. 

2021ലെ ഐപിഎല്ലിന് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസികള്‍. 2021ല്‍ ഒന്‍പതാമത്തെ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. അതിനിടെയാണ് ചില ഫ്രാഞ്ചൈസികള്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com