അന്നും ഇന്നും ലെയ്സ്റ്റര്‍ സിറ്റി; ആന്‍ഫീല്‍ഡില്‍ അപരാജിതർ ലിവര്‍പൂള്‍; റെക്കോര്‍ഡ് നേട്ടം

അന്നും ഇന്നും ലെയ്സ്റ്റര്‍ സിറ്റി; ആന്‍ഫീല്‍ഡില്‍ അപരാജിതർ ലിവര്‍പൂള്‍; റെക്കോര്‍ഡ് നേട്ടം

അന്നും ഇന്നും ലെയ്സ്റ്റര്‍ സിറ്റി; ആന്‍ഫീല്‍ഡില്‍ അപരാജിതർ ലിവര്‍പൂള്‍; റെക്കോര്‍ഡ് നേട്ടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ റെക്കോര്‍ഡോടെ വിജയം സ്വന്തമാക്കി ലിവര്‍പൂളിന്റെ കുതിപ്പ്. ലെയ്സ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി അവര്‍ പുതിയൊരു ക്ലബ് റെക്കോര്‍ഡ് സ്വന്തമാക്കി. സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ 64 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡാണ് ലിവര്‍പൂള്‍ കുറിച്ചത്. 

ലെയ്‌സ്റ്റര്‍ സിറ്റിക്കെതിരെ ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളും ഡിയോഗോ ജോട്ട, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളുകളുമാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 

1970 അവസാനം മുതല്‍ 1980-81 വരെയാണ് നേരത്തെ അവര്‍ അപരാജിത മുന്നേറ്റം നടത്തിയത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ക്ലോപിന്റെ കുട്ടികള്‍ തിരുത്തിയത്. അന്ന് ലെയ്സ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് അപരാജിത കുതിപ്പിന് വിരാമമിട്ടത് എങ്കില്‍ ഇന്ന് അതേ ലെസ്റ്റര്‍ സിറ്റിയെ കീഴടക്കിയാണ് പുതിയ റെക്കോര്‍ഡ് ലിവര്‍പൂള്‍ സ്ഥാപിച്ചത് എന്നത് യാദൃച്ഛികമായി. 2017 ഏപ്രില്‍ മാസത്തില്‍ തുടങ്ങിയ ആന്‍ഫീല്‍ഡിലെ അപരാജിത കുതിപ്പാണ് ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുന്നത്. 

ലിവര്‍പൂള്‍ റെക്കോര്‍ഡിട്ടപ്പോള്‍ ടീമിലെ താരമായ ഡിയോഗോ ജോട്ടയും ഒരു നേട്ടത്തിലെത്തി. ലിവര്‍പൂളിനായി ആദ്യ നാല് ഹോം പോരാട്ടത്തിലും ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ജോട്ട സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com