''ഞങ്ങള്‍ക്ക് 'ഫാബുലസ് ഫൈവ്' ഉണ്ട്; കണ്ടോളു അവര്‍ ഓസീസ് ബാറ്റിങ് നിരയെ വേട്ടയാടുന്നത്'' 

'ഞങ്ങള്‍ക്ക് ഫാബുലസ് ഫൈവ് പേസ് നിരയുണ്ട്; കണ്ടോളു അവര്‍ ഓസീസ് ബാറ്റിങ് നിരയെ വേട്ടയാടുന്നത്' 
''ഞങ്ങള്‍ക്ക് 'ഫാബുലസ് ഫൈവ്' ഉണ്ട്; കണ്ടോളു അവര്‍ ഓസീസ് ബാറ്റിങ് നിരയെ വേട്ടയാടുന്നത്'' 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ പേസ് പട ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി. പരമ്പരകള്‍ നേടി ചരിത്രമെഴുതി മടങ്ങാമെന്ന പ്രതീക്ഷയും ശാസ്ത്രി പങ്കിടുന്നു. 

പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയുടെ അഭാവത്തിലും ഇന്ത്യന്‍ പേസ് അറ്റാക്കിന് മൂര്‍ച്ച ഒട്ടും കുറയില്ലെന്ന് ശാസ്ത്രി പറയുന്നു. ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവദീപ് സെയ്‌നി എന്നിവരടങ്ങിയ ഫാബുലസ് ഫൈവ് ഓസീസ് മണ്ണില്‍ വിസ്മയങ്ങള്‍ തീര്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍. 

'ഞങ്ങള്‍ക്കൊപ്പം ഫാബുലസ് ഫൈവ് ഉണ്ട്. ഉമേഷ് യാദവ് പരിചയ സമ്പന്നനാണ്. സെയ്‌നി നല്ല വേഗതയുള്ള യുവ പ്രതിഭയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ബുമ്‌റ. ഷമി അപൂര്‍വ താരമാണ്. സിറാജ് ആവേശം തീര്‍ക്കാന്‍ പ്രാപ്തനായ ബൗളറാണ്. ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ നിരയെ വേട്ടയാടുന്നത് നിങ്ങള്‍ക്ക് കാണാം'- ശാസ്ത്രി വ്യക്തമാക്കി. 

നാല് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പമ്പരയും കളിക്കും. ടി20 പരമ്പരയിലും മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നവംബര്‍ 27 വെള്ളിയാഴ്ച ഏകദിന പരമ്പരയോടെയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 29, ഡിസംബര്‍ രണ്ട് തീയതികളിലാണ് ശേഷിക്കുന്ന ഏകദിനം. ഡിസംബര്‍ നാല്, ആറ്, എട്ട് തീയതികളിലാണ് ടി20. ഡിസംബര്‍ 17, 26, 2021 ജനുവരി ഏഴ്, 15 തീയതികളിയാ ടെസ്റ്റ് പരമ്പരയും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com