'പുതിയ ജേഴ്‌സി, പുതിയ പ്രചോദനം' ; ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി പുറത്തുവിട്ട് ധവാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2020 05:07 PM |
Last Updated: 24th November 2020 05:07 PM | A+A A- |
മുംബൈ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ പുതിയ ജേഴ്‌സിയുമായാണ് കളത്തിലിറങ്ങുന്നത്. 1992 ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയോട് സാമ്യമുള്ളതാണ് പുതിയ ജേഴ്‌സി.
ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പുതിയ ജേഴ്‌സി, പുതിയ പ്രചോദനം, പോകാനൊരുങ്ങാം എന്ന തലക്കെട്ടോടെയാണ് ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
New jersey, renewed motivation. Ready to go. pic.twitter.com/gKG9gS78th
— Shikhar Dhawan (@SDhawan25) November 24, 2020
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് അകദിന മല്‍സരങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും നാല് ടെസ്റ്റ് മല്‍സരങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മല്‍സരങ്ങളില്‍ രോഹിത് ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.