ബാക്ക്ഹില്‍ കൊണ്ട് തട്ടി, ഒറ്റക്കയ്യില്‍ ഡെലെ അലിയുടെ ക്യാച്ച്; കൊള്ളാമോയെന്ന് ജഡേജയോട് ടോട്ടനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2020 10:37 AM |
Last Updated: 24th November 2020 10:37 AM | A+A A- |
ഇടഞ്ഞ കൊമ്പനെ തടയാന്‍ നില്‍ക്കല്ലേ എന്ന് പറഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം എത്തിയത്. ഇപ്പോള്‍ അവരുടെ വരവ് ക്രിക്കറ്റിലൂടെയാണ്. ഡെലെ അലിയുടെ തകര്‍പ്പന്‍ ക്യാച്ച് എങ്ങനെയുണ്ടെന്ന് രവീന്ദ്ര ജഡേജയോടാണ് ടോട്ടന്നത്തിന്റെ ചോദ്യം.
ഓഫ് സെഷനുകളില്‍ ഒന്നില്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയാണ് ടോട്ടനം കളിക്കാര്‍. ഹാരി കെയ്ന്‍, ഹാരി വിന്‍ക്‌സ്, ബെയ്ല്‍, ഡെലെ അലി എന്നിവര്‍ ബാറ്റും പന്തുമായി കളിക്കാന്‍ കൂടി. ഈ സമയം തകര്‍പ്പനൊരു ക്യാച്ചാണ് അലിയില്‍ നിന്ന് വന്നത്. തന്റെ ബാക്ക്ഹീല്‍ കൊണ്ട് പന്ത് ഉയര്‍ത്തിയ അലി, ഒറ്റക്കൈ കൊണ്ട് പന്ത് കൈക്കലാക്കി.
How's that, @imjadeja?
— Tottenham Hotspur (@Spurs_India) November 23, 2020
Instagram/Dele #THFC #COYS pic.twitter.com/db4YWQ7Oic
അലിയുടെ ക്യാച്ച് ചൂണ്ടി അത് എങ്ങനെയുണ്ട് എന്നാണ് ജഡേജയോട് ടോട്ടനം ചോദിക്കുന്നത്. ടോട്ടനം കളിക്കാരുടെ ക്രിക്കറ്റ് കളി വൈറലാവുമ്പോള്‍ ഡെലെ അലിയുടെ ക്യാച്ചിനാണ് ആരാധകരുടെ കയ്യടി എല്ലാം.