വിക്കറ്റ് കീപ്പര്‍ ധോനി മാത്രം, മറ്റൊരാള്‍ക്കും ആ സ്ഥാനം തൊടാനാവില്ല: കപില്‍ ദേവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2020 12:27 PM |
Last Updated: 25th November 2020 06:44 AM | A+A A- |

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോനിയുടേത് അല്ലാതെ മറ്റൊരു പേരും വരില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവ്. തന്റെ ഇലവനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കപില്‍ ദേവിന്റെ വാക്കുകള്‍.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, കോഹ് ലി, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഉറപ്പായും എന്റെ ഇലവനില്‍ ഉണ്ടാകും. വിക്കറ്റ് കീപ്പര്‍ ധോനി മാത്രമാവും. മറ്റാര്‍ക്കും ധോനിയുടെ സ്ഥാനം തൊടാനാവില്ല, കപില്‍ ദേവ് പറഞ്ഞു.
സഹീര്‍ ഖാനുണ്ട്, ശ്രീനാഥ് ഉണ്ട്, ഇപ്പോള്‍ ബൂമ്രയും. എക്കാലത്തേയും മികച്ച സ്പിന്നര്‍ അനില്‍ കുംബ്ലേ, ഹര്‍ഭജന്‍ സിങ് എന്നിവരും. ഇവരുടെ പേരുകളാണ് ഇലവനിലേക്കായി എന്റെ മനസിലേക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.