അഞ്ചാം ഓഫ് സ്റ്റംപ് ലൈനിലാണ് സ്മിത്തിന് പന്തെറിയേണ്ടത്; ബൗളര്‍മാര്‍ക്ക് തന്ത്രങ്ങളുമായി സച്ചിന്‍ 

മനസില്‍ നാലാം സ്റ്റംപും അഞ്ചാം സ്റ്റംപും കാണുകയാണ് വേണ്ടത് എന്ന് സച്ചിന്‍ പറഞ്ഞു
അഞ്ചാം ഓഫ് സ്റ്റംപ് ലൈനിലാണ് സ്മിത്തിന് പന്തെറിയേണ്ടത്; ബൗളര്‍മാര്‍ക്ക് തന്ത്രങ്ങളുമായി സച്ചിന്‍ 

മുംബൈ: സ്റ്റീവ് സ്മിത്തിന്റെ അണ്‍ഓര്‍ത്തഡോക്‌സ് ബാറ്റിങ് ശൈലി നേരിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അഞ്ചാം സ്റ്റംപ് ലൈന്‍ ലക്ഷ്യം വെക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മനസില്‍ നാലാം സ്റ്റംപും അഞ്ചാം സ്റ്റംപും കാണുകയാണ് വേണ്ടത് എന്ന് സച്ചിന്‍ പറഞ്ഞു. 

സ്വതസിദ്ധമായ ശൈലിയാണ് സ്മിത്തിന്റേത്. ടെസ്റ്റില്‍ സാധാരണ നമ്മള്‍ ബൗളര്‍മാരോട് ഫോര്‍ത്ത് സ്റ്റംപ് ലക്ഷ്യം വെക്കാന്‍ പറയും. എന്നാല്‍ സ്മിത്ത് നാലോ അഞ്ചോ ഇഞ്ചുകള്‍ നീങ്ങും. ലൈന്‍ മനസില്‍ കണക്കു കൂട്ടി വേണം എറിയാന്‍, സച്ചിന്‍ പറഞ്ഞു. 

ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ നേരിടാന്‍ തയ്യാറായി ഇരിക്കുകയാണ് സച്ചിന്‍. എന്നാല്‍ സ്മിത്തിനെ ഓണ്‍ ആന്‍ഡ് ഓഫ് സ്റ്റംപ് ഏരിയയില്‍ തളയ്ക്കാന്‍ നോക്കണം എന്നാണ് ഞാന്‍ പറയുക. അതിലൂടെ സ്മിത്തിനെ ബാക്കൂഫൂട്ടിലാക്കുകയും, തുടക്കത്തിലുണ്ടാവുന്ന പിഴവ് തന്നെ മുതലെടുക്കുകയും വേണം. 

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാലന്‍സുള്ള ബൗളിങ് നിരയാണ് ഇപ്പോഴത്തേത്. ടെസ്റ്റ് ജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണം. ആ 20 വിക്കറ്റുകള്‍ക്ക് വേണ്ടി വലിയ വില കൊടുക്കുകയും ചെയ്യരുത്. ആക്രമിച്ച് കളിക്കുന്ന ബൗളര്‍മാര്‍ക്കൊപ്പം, പ്രതികരിക്കാത്ത പിച്ചുകളില്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് സമ്മര്‍ദം ചെലുത്തുന്ന ബൗളര്‍മാരേയും നമുക്ക് വേണമെന്ന് സച്ചിന്‍ പറഞ്ഞു. 

പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഷനില്‍ പരമാവധി റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. ഉച്ചകഴിഞ്ഞുള്ള ആദ്യ സെഷനില്‍ പിച്ച് ഫ്‌ലാറ്റായിരിക്കും. സന്ധ്യ കഴിയുമ്പോഴാണ് പന്തില്‍ സീം ലഭിക്കുന്നത്. ബൗള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോവുന്ന സമയവും, ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്ന സമയവും പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തം. 

സ്‌കോര്‍ ബോര്‍ഡില്‍ മാന്യമായ സ്‌കോറുണ്ട്, എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ് വൈകുന്നേരം എങ്കില്‍ ഡിക്ലയര്‍ ചെയ്യണം, അതല്ലാതെ 20 എക്‌സ്ട്രാ റണ്‍സ് അന്വേഷിച്ച് പോവരുത്. പിച്ചിലെ പുല്ല് കൂളായിരിക്കുമ്പോള്‍ ആണ് വിക്കറ്റ് വീഴ്ത്താനാവുക, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com