ഓസ്‌ട്രേലിയയില്‍ നായകന്മാരുടെ നായകനാവാന്‍ കോഹ്‌ലി; മറികടക്കുക ധോനിയേയും സച്ചിനേയും 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ജയം നേടി ടീമിന്റെ ആത്മവിശ്വാസം കൂട്ടുക എന്നതാണ് നായകന്‍ കോഹ് ലിക്ക് മുന്‍പിലുള്ള പ്രധാന കടമ്പ
ഓസ്‌ട്രേലിയയില്‍ നായകന്മാരുടെ നായകനാവാന്‍ കോഹ്‌ലി; മറികടക്കുക ധോനിയേയും സച്ചിനേയും 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ജയം നേടി ടീമിന്റെ ആത്മവിശ്വാസം കൂട്ടുക എന്നതാണ് നായകന്‍ കോഹ് ലിക്ക് മുന്‍പിലുള്ള പ്രധാന കടമ്പ. അതിനൊപ്പം വ്യക്തിഗത നേട്ടങ്ങളും ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്ന് ലക്ഷ്യം വെക്കുകയാണ് ഇന്ത്യന്‍ നായകന്‍.

ഓസ്‌ട്രേലിയക്കെതിരെ നായകന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡ് ആണ് കോഹ്‌ലിക്കുള്ളത്. 17 കളിയില്‍ 11ലും ടീമിനെ ജയത്തിലെത്തിക്കാന്‍ കോഹ് ലിക്കായി. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ജയം നേടിയ നായകന്‍ എന്ന നേട്ടത്തില്‍ ധോനിയെ മറികടക്കാന്‍ മൂന്ന് ജയം കൂടിയാണ് കോഹ് ലിക്ക് വേണ്ടത്. 

ഓസ്‌ട്രേലിയക്കെതിരെ മികച്ച വിജയ ശരാശരിയാണ് കോഹ് ലിക്കുള്ളത്. വരുന്ന ഏകദിന പരമ്പരയില്‍ മൂന്ന് കളിയാണ് ഉള്ളത്. ധോനിയെ മറികടക്കാന്‍ ഈ മൂന്നിലും കോഹ് ലിക്ക് ടീമിനെ ജയത്തിലേക്ക് എത്തിക്കണം. ധോനി 40 കളിയില്‍ നിന്ന് ഓസ്‌ട്രേലിയക്കെതിരെ ടീമിനെ 14 ജയങ്ങളിലേക്ക് എത്തിച്ചപ്പോള്‍ തോറ്റത് 21 കളിയില്‍. വിജയ ശരാശരി 40.

കോഹ് ലി 17 കളിയില്‍ 11 ജയം ഓസ്‌ട്രേലിയക്കെതിരെ നേടിയപ്പോള്‍ തോറ്റത് ആറ് കളിയില്‍ മാത്രം. വിജയ ശരാശരി 64.70. 21 കളിയില്‍ നിന്ന് 8 ജയവും, 13 തോല്‍വിയുമായി മുഹമ്മദ് അസ്ഹറുദ്ദീനാണ് മൂന്നാം സ്ഥാനത്ത്. 19 കളിയില്‍ നിന്ന് ഓസ്‌ട്രേലിയക്കെതിരെ 9 ജയവും 9 തോല്‍വിയുമായി കപില്‍ദേവ് നാലാം സ്ഥാനത്ത്. ഗാംഗുലി ഓസ്‌ട്രേലിയക്കെതിരെ 16 കളിയില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ ജയിച്ചത് നാല് കളിയില്‍ മാത്രം. 11 കളിയില്‍ തോറ്റു. 
 
സെഞ്ചുറികളില്‍ ഓസ്‌ട്രേലിയക്കെതിരെ മുന്‍പില്‍ നില്‍ക്കുന്നത് സച്ചിനാണ്. 71 കളിയില്‍ നിന്ന് 3077 റണ്‍സ് സച്ചിന്‍ കണ്ടെത്തിയപ്പോള്‍ അവിടെ വന്നത് 9 സെഞ്ചുറികള്‍. ഓസ്‌ട്രേലിയക്കെതിരെ 40 കളിയില്‍ നിന്ന് 8 സെഞ്ചുറികളോടെ തൊട്ടടുത്ത് കോഹ് ലിയുണ്ട്. എട്ട് സെഞ്ചുറികളോടെ തന്നെ മൂന്നാമത് രോഹിത് ശര്‍മയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com