വൈറ്റ് ബോളില്‍ രാഹുല്‍, ഗില്‍ എന്നിവരുടെ ഭീഷണി, എന്നാല്‍ ടെസ്റ്റില്‍ ഈ താരത്തിന് വെല്ലുവിളികളില്ല: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'മായങ്ക് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കാരണം വലിയ സ്‌കോറുകള്‍ മായങ്ക് കണ്ടെത്തി'
വൈറ്റ് ബോളില്‍ രാഹുല്‍, ഗില്‍ എന്നിവരുടെ ഭീഷണി, എന്നാല്‍ ടെസ്റ്റില്‍ ഈ താരത്തിന് വെല്ലുവിളികളില്ല: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

മുംബൈ: മായങ്ക് അഗര്‍വാള്‍ ഇന്ത്യയുടെ ടെസ്റ്റിലെ ഓപ്പണിങ് സ്ഥാനത്ത് ഉറപ്പായും ഇടംപിടിക്കുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടി20യിലും ഏകദിനത്തിലും രാഹുല്‍, ഗില്‍ എന്നിവരില്‍ നിന്ന് മായങ്കിന് ഭീഷണി ഉയരുമെങ്കിലും ടെസ്റ്റില്‍ മായങ്ക് സ്ഥാനം ഉറപ്പിക്കുന്നതായി സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

മായങ്ക് ഇലവനില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. കാരണം വലിയ സ്‌കോറുകള്‍ മായങ്ക് കണ്ടെത്തി. രോഹിത് ഫിറ്റ്‌നസ് വീണ്ടെടുത്ത് എത്തുക കൂടി ചെയ്താല്‍ മായങ്ക് കളിക്കുമെന്ന് ഉറപ്പാണ്. പൃഥ്വി ഷാ, കെ എല്‍ രാഹുല്‍ എന്നിവരുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ആണ് തീരുമാനം എടുക്കേണ്ടത്, ആരാണ് ഫോമില്‍ നില്‍ക്കുന്നത് എന്ന് അവര്‍ക്കാണ് അറിയാവുന്നത്, സച്ചിന്‍ പറഞ്ഞു. 

'ഓസീസ് നിരയില്‍ സ്മിത്ത്, വാര്‍ണര്‍, ലാബുഷെയ്ന്‍ എന്നിവരാണ് നിര്‍ണായകമാവുക. ഒരുക്കങ്ങളില്‍ ഇന്ത്യ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് കരുതുന്നു. സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ തിരികെ എത്തുകയും, ലാബുഷെയ്‌നും കൂടെ കൂടുമ്പോള്‍ അതൊരു മികച്ച ബാറ്റിങ് യൂണിറ്റാവുന്നു. കൂടുതല്‍ മത്സരം നിറഞ്ഞ പരമ്പരയാവും ഇത്. അതിനായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞതായി കരുതുന്നു.'

കോഹ് ലിയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന് സച്ചിനും അഭിപ്രായപ്പെട്ടു. എന്നാല്‍ നമ്മുടെ ബെഞ്ച് സ്‌ട്രെങ്തും, കഴിവുള്ള കളിക്കാരുടെ സാന്നിധ്യവും, മറ്റൊരു താരത്തിന് കോഹ് ലിയുടെ അഭാവത്തില്‍ ഉയര്‍ന്നു വരാന്‍ അവസരം ഒരുക്കും, സച്ചിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com