കോഹ്‌ലി ഇല്ലെങ്കിലെന്താ? ഈ രണ്ട് പേര്‍ വിടവ് നികത്തുമെന്ന് സ്റ്റീവ് സ്മിത്ത് 

കോഹ് ലിയുടെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പാകത്തില്‍ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്
കോഹ്‌ലി ഇല്ലെങ്കിലെന്താ? ഈ രണ്ട് പേര്‍ വിടവ് നികത്തുമെന്ന് സ്റ്റീവ് സ്മിത്ത് 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ കോഹ്‌ലിയുടെ അസാന്നിധ്യമാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ കോഹ് ലിയുടെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ പാകത്തില്‍ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്. 

കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് അതിന് സാധിക്കും. ഏത് പൊസിഷനിലും ഏത് സാഹചര്യത്തിലും ഇവരെ ഇന്ത്യക്ക് ഉപയോഗിക്കാനാവും. ഏറെ കാലമായി മൂന്ന് ഫോര്‍മാറ്റിലും നന്നായി കളിക്കുന്ന കോഹ് ലിയുടെ കഴിവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കോഹ് ലിയുടെ വിടവ് നികത്താന്‍ പറ്റുന്ന താരങ്ങളില്‍ രാഹുല്‍, മായങ്ക് എന്നിവരുടെ പേര് എടുത്ത് പറയേണ്ടതാണ്, അവര്‍ ഐപിഎല്ലില്‍ കളിച്ച വിധം നോക്കാനും സ്മിത്ത് പറയുന്നു. 

കോഹ് ലിക്കൊപ്പം ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവം വരുന്നതും ഇന്ത്യയെ അലോസരപ്പെടുത്തുന്നു. അവസാന രണ്ട് ടെസ്റ്റ് കളിക്കാന്‍ രോഹിത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നാണ് കോഹ് ലി ഇന്ത്യയിലേക്ക് മടങ്ങുന്നത്. തിരികെ മടങ്ങാനുള്ള കോഹ് ലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു. 

മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ മകനെ കണ്ടത് എന്ന പരാമര്‍ശം ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. കോഹ് ലിയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും, അലന്‍ ബോര്‍ഡറും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com